ദുബൈ: കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന യു.എ.ഇയിൽ 20 വർഷം പിന്നിടുന്നു. ‘അസ്മാനിയ 2025’ എന്ന് പേരിട്ട ഇരുപതാം വാർഷികാഘോഷ പരിപാടിയുടെ പോസ്റ്റർ അലുമ്നി രക്ഷാധികാരിയും ഫ്ലോറ ഗ്രൂപ് ചെയർമാനുമായ വി.എ. ഹസൻ പ്രകാശനം ചെയ്തു. പരിപാടിയുടെ പ്രമോ വിഡിയോയും പുറത്തിറക്കി. നവംബർ 23ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് വിപുലമായ വാർഷികാഘോഷം.
ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ അസ്മാബി കോളജ് പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് അഡ്വ. ബക്കറലി അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ലുലു ഗ്രൂപ് ചീഫ് ഓപറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫിസർ വി.ഐ. സലീം, ഹോട്പാക്ക് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ, ഫൈൻ ടൂൾസ് മാനേജിങ് ഡയറക്ടർ വി.കെ.
ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. അലുമ്നി ബിസിനസ് ക്ലബ് അംഗങ്ങൾ, വിവിധ മേഖലകളിലെ പ്രമുഖരായ പൂർവവിദ്യാർഥികൾ, മീഡിയ ടീം, വനിത വിങ് അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയർ സംസാരിച്ചു.ഇരുപതാം വാർഷികാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അസ്മാബി അലുമ്നി സീനിയർ വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ ഇസ്ഹാക് അലി സ്വാഗതവും ഫിനാൻസ് സെക്രട്ടറി ആരിഷ് അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.