ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​

അ​ൽ ഖാ​സി​മി

ഷാർജയിൽ ആർട്ട് യൂനിവേഴ്സിറ്റി സ്ഥാപിക്കും


ശൈഖ ഹൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ബോർഡ് പ്രസിഡന്‍റ്

ഷാർജ: കലാരംഗത്ത് ഏകീകൃതമായ ഉന്നതവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഷാർജയിൽ ആർട്ട് യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ ആർട്ട് യൂനിവേഴ്സിറ്റി പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച ഇദ്ദേഹത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഷാർജ കൗൺസിൽ ഓഫ് ഹയർ എജുക്കേഷൻ ആൻഡ് സയന്‍റിഫിക് റിസർച്ചിന്‍റെ യോഗത്തിലാണ് പ്രഖ്യാപനം.

കൗൺസിലിന്‍റെ ചെയർമാൻ കൂടിയാണ് ഷാർജ ഭരണാധികാരി. ഷാർജ സുൽത്താന്‍റെ മകൾ ശൈഖ ഹൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയായിരിക്കും യൂനിവേഴ്സിറ്റിയുടെ പ്രഥമ പ്രസിഡന്‍റ്.

അധ്യാപനവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി കലാപരമായ എല്ലാ വിഷയങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് പുതിയ യൂനിവേഴ്സിറ്റിയുടെ ലക്ഷ്യം.

ഇതിനായി, ഷാർജ പെർഫോമിങ് ആർട്‌സ് അക്കാദമിയുടെ ട്രസ്റ്റി ബോർഡ് പിരിച്ചുവിടുമെന്നും ശൈഖ ഹൂർ അധ്യക്ഷയായ ഷാർജ യൂനിവേഴ്‌സിറ്റി ഓഫ് ആർട്‌സിനായി പുതിയൊരെണ്ണം സൃഷ്ടിക്കുമെന്നും ഭരണാധികാരി പ്രഖ്യാപിച്ചു.

ഡോ. പീറ്റർ ബാർലോയെ അക്കാദമി ഓഫ് പെർഫോമിങ് ആർട്സിന്‍റെ ഡയറക്ടർ ആയി അദ്ദേഹം നിയമിച്ചു. ഡോ. നാദിയ മഹ്ദി അൽ ഹസ്നിയാണ് യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ അകാദമി ഓഫ് വിഷ്വൽ ആർട്സ് ഡയറക്ടർ.

Tags:    
News Summary - Art University to be established in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.