ഷാർജ: നാട്ടിലെ കുട്ടികൾ മാങ്ങ എറിഞ്ഞും കഴിച്ചും നടക്കുന്ന വേനൽകാലത്ത് യു.എ.ഇയിലെ കുഞ്ഞുങ്ങൾക്കായി അടിപൊളി മാൻഗാ വിരുന്നൊരുക്കുകയാണ് ഷാർജ കുട്ടികളുടെ വായനോത്സവം. കുട്ടികളെ പാചകം പരിശീലിപ്പിക്കുന്ന കളരികൾ മേളയിലുണ്ട്, പക്ഷെ മാൻഗ അതല്ല^ജപ്പാനിലെ കോമിക് കാർട്ടൂൺ രചനാ രീതിയാണിത്. അതു പഠിപ്പിക്കാൻ അതി പ്രശസ്തയായ ജാപ്പനിസ് ചിത്രകാരി തകായോ അകിയാമയെ ലണ്ടനിൽ നിന്ന് വരുത്തിയിരിക്കുകയാണ് ഷാർജ ബുക് അതോറിറ്റി. ഭാഷകളിൽ വൈവിധ്യമുണ്ടെങ്കിലും വരകളിലൂടെ അതു മറികടന്ന് ലോകത്തിെൻറ മനോഹാരിത കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയാണ് മാൻഗാ ശിൽപശാല കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ‘തകായോ അകിയാമ’ ഗൾഫ് മാധ്യമത്തോടു പറഞ്ഞു.
ഡിസൈനിങ് ലാബിൽ ദിവസവും വൈകീട്ട് നാലു മണിമുതൽ ഒരു മണിക്കൂർ നടത്തുന്ന മാൻഗാ പരിശീലന കളരിയിൽ പെങ്കടുത്താൽ വരയുടെ ആദ്യപാഠങ്ങൾ അതിവേഗം മനസിലാക്കാനാവും. കഥാ പാത്രങ്ങളുടെ മുഖവും അവയവങ്ങളും വരക്കാനാണ് ആദ്യം പഠിപ്പിക്കുക. പിന്നീട് കുഞ്ഞുങ്ങൾക്ക് സ്വന്തമായോ കൂട്ടായോ ഇരുന്ന് പരിശീലനം നേടാമെന്നും സ്വന്തം കഥകൾ വരക്കാനാകുമെന്നും തകായോ പറയുന്നു. വിവിധ നാടുകളിൽ നിന്നുള്ള കുഞ്ഞുങ്ങളുമായി ചിരിയും വരയും പങ്കിടാനാകുമെന്നതാണ് ഇവരെ ഷാർജ വായനോത്സവത്തിലേക്ക് ആകർഷിച്ചത്. ഇന്ന് രാവിെല ഒമ്പതര മുതൽ പത്തര വരെയും വൈകീട്ട് നാലു മുതൽ അഞ്ചുവരെയുമാണ് മാൻഗാ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.