????????????? ??????????????? ?????????????? ????????? ??????????? ??????

റാസല്‍ഖൈമയില്‍ മയക്കുമരുന്ന് കച്ചവട സംഘം പിടിയില്‍

റാസല്‍ഖൈമ: മയക്കുമരുന്നും അനുബന്ധ ഉപകരണങ്ങളുമായി റാസല്‍ഖൈമയില്‍ 16 മയക്കുമരുന്ന് വിപണന-പ്രചരണ സംഘത്തെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ പറഞ്ഞു. സമൂഹത്തെ വിപത്തിലേക്ക് തള്ളിവിടുന്ന നിരോധിത ഗുളികകളും മയക്കുമരുന്നുകളും വില്‍പ്പന നടക്കുന്നതായ രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഏര്‍പ്പെടുത്തിയ നിരീക്ഷണ പരിശോധനയാണ് വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. റാസല്‍ഖൈമ, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍െറ പ്രവര്‍ത്തനമെന്ന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ അദ്നാന്‍ അലി സാബി പറഞ്ഞു. വാട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടത്തൊനുള്ള ശ്രമവും സംഘം നടത്തിയിരുന്നു. വിവിധ രാജ്യക്കാരായ പ്രതികള്‍ അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വിറ്റഴിക്കാന്‍ ശ്രമിച്ച ശേഷമാണ് റാസല്‍ഖൈമയിലത്തെിയത്. ഇവരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പഴുതടച്ച നിരീക്ഷണമേര്‍പ്പെടുത്തുകയായിരുന്നുവെന്ന് അദ്നാന്‍ തുടര്‍ന്നു. നൂതന സംവിധാനങ്ങള്‍ക്കൊപ്പം റാക് പൊലീസ് അലി അബ്ദുല്ലക്ക് കീഴില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നുള്ള ഏകോപന പ്രവര്‍ത്തനങ്ങളാണ് കുറ്റവാളികളെ വേഗത്തില്‍ വലയിലാക്കാന്‍ സഹായിച്ചതെന്ന് പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഗാനിം അഹമ്മദ് അഭിപ്രായപ്പെട്ടു. സംശയകരമായതും ജനങ്ങള്‍ക്ക് പ്രയാസകരവുമായി വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ അധികൃതരെ അറിയിക്കാന്‍ അമാന്തമരുതെന്നും പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായും ഗാനില്‍ പറഞ്ഞു.
Tags:    
News Summary - arrest uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.