ഇ-സ്കൂട്ടർ ഓടിക്കാൻ ഇന്നു​ മുതൽ അപേക്ഷിക്കാം

ദു​ബൈ: ദു​ബൈ​യി​ൽ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കാ​ൻ അ​നു​മ​തി​ക്കാ​യി ഇ​ന്നു​ മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. ഇ​ന്നു​ മു​ത​ൽ ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​കും. സൗ​ജ​ന്യ​മാ​യി അ​നു​മ​തി ല​ഭി​ക്കും. എ​ന്നാ​ൽ, ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​ശീ​ല​ന കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. 16 വ​യ​സ്സ് പി​ന്നി​ട്ട​വ​ർ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ല​ഭി​ക്കു​ക. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, മോ​ട്ടോ​ർ​ബൈ​ക്ക് ലൈ​സ​ൻ​സ്, അ​ന്താ​രാ​ഷ്ട്ര ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്​ എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് ഇ-​സ്കൂ​ട്ട​റി​ന് പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ദു​ബൈ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഇ-​സ്കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള സ്ട്രീ​റ്റു​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​ണ് പ്ര​ത്യേ​ക പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. സൈ​ക്കി​ൾ​പാ​ത, ന​ട​പ്പാ​ത​യു​ടെ വ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ-​സ്കൂ​ട്ട​ർ ഓ​ടി​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ർ​ബ​ന്ധ​മി​ല്ല. 

Tags:    
News Summary - apply to drive e-scooter from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT