ഷാർജയിലെ അപ്പാർട്​മെൻറിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പുക

ഷാർജയിൽ അപ്പാർട്മെൻറിൽ തീപിടിത്തം

ഷാർജ: അൽ ബുത്തെന പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തി​െൻറ രണ്ടാം നിലയിലെ അപ്പാർട്​മെൻറിൽ തീപിടിത്തം.കുടുംബത്തിലെ അഞ്ചുപേരെ ശ്വാസംമുട്ടൽ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. പാകിസ്താൻ കുടുംബത്തിൽ നിന്നുള്ളവരെയാണ്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്​.

ഷാർജ സിവിൽ ഡിഫൻസ് ഓപറേഷൻ റൂമിൽ ഞായറാഴ്ച രാവിലെ 11.10ന് കെട്ടിടത്തി​െൻറ രണ്ടാം നിലയിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് സന്ദേശം ലഭിച്ചു.അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.