ഷമീം മുഹമ്മദ്
ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇവിടെ കഴിയുന്നത്. മനസ്സമാധാനമായി കണ്ണടക്കാൻ പോലും കഴിയുന്നില്ല. രാത്രി ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിപ്പ് വന്നതോടെ എല്ലാവരും ബങ്കറിലേക്ക് മാറാൻ തയാറെടുത്ത് നിൽക്കുകയായിരുന്നു. ചില ഭാഗങ്ങളിൽ റഷ്യൻ സൈന്യം എത്തി എന്നും ആക്രമണം നടന്നു എന്നും കേൾക്കുന്നു. രാവിലെ 10.30ന് സൈറൻ കേട്ടതോടെ എല്ലാവരെയും ബങ്കറിലേക്ക് മാറ്റിയിരുന്നു.
റഷ്യൻ സൈന്യം ഇൗ ഭാഗത്ത് എത്തി എന്ന് പറഞ്ഞാണ് ബങ്കറിലേക്ക് മാറ്റിയത്. പിന്നീട് സ്ഥിതി ശാന്തമായതോടെ തിരിച്ച് ഹോസ്റ്റലിൽ മുറിയിലെത്തി. ഭക്ഷണവും വെള്ളവും സ്റ്റോർ ചെയ്തിട്ടുണ്ട്. വൈദ്യുതിയും ഇന്റർനെറ്റും എപ്പോൾ വേണമെങ്കിലും നിലക്കാം. ഇവിടെനിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സൗകര്യമാണ് എംബസിയും ഇന്ത്യൻ അധികൃതരും ചെയ്യേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത് 24ന് അബൂദബിയിലേക്ക് യാത്ര ചെയ്യാനിരിക്കുകയായിരുന്നു. പിതാവ് മൊയ്തീൻകുട്ടി അബൂദബി ബദാസായിദിലുണ്ട്. അവിടേക്ക് പേകാനായിരുന്നു പദ്ധതി. എന്നാൽ, യാത്ര ചെയ്യാനിരുന്ന ദിവസം രാവിലെയാണ് വിമാനത്താവളം അടച്ചത്. ഞങ്ങളുടെ യൂനിവേഴ്സിറ്റിയിലുള്ള സീനിയർ വിദ്യാർഥികൾ പറഞ്ഞാണ് വിമാനത്താവളം അടച്ച വിവരം അറിഞ്ഞത്. അതോടെ ഹോസ്റ്റലിൽതന്നെ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.