അ​മ്മാ​ര്‍ സ്ട്രീ​റ്റി​ലെ പ​രി​ഷ്ക​രി​ച്ച ഇ​ന്‍റ​ര്‍ സെ​ക്ഷ​ൻ

അ​മ്മാ​ർ സ്ട്രീ​റ്റ്​ ഇ​ന്‍റ​ര്‍സെ​ക്ഷ​ൻ തു​റ​ന്നു

അ​ജ്മാ​ൻ: അ​മ്മാ​ര്‍ സ്ട്രീ​റ്റി​ലെ പ​രി​ഷ്ക​രി​ച്ച ഇ​ന്‍റ​ര്‍ സെ​ക്ഷ​ൻ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​ജ്മാ​നി​ലെ പ്ര​ധാ​ന പാ​ത​യാ​യ അ​മ്മാ​ര്‍ സ്ട്രീ​റ്റി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. അ​ൽ ത​ല്ല ഏ​രി​യ​യി​ലെ സ്കൂ​ൾ സ​മു​ച്ച​യ​ത്തി​ന് സ​മീ​പ​മു​ള്ള ശൈ​ഖ് അ​മ്മാ​ർ സ്ട്രീ​റ്റി​ലെ റൗ​ണ്ട് എ​ബൗ​ട്ട് മാ​റ്റി​യാ​ണ് ഇ​വി​ടെ ന​വീ​ക​രി​ച്ച സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ ക​വ​ല​യു​ടെ വി​ക​സ​ന​വും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ശൃം​ഖ​ല​യും വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​ജ്മാ​നി​ലെ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വി​ഭാ​ഗം അ​ൽ ത​ല്ല ഏ​രി​യ​യി​ലെ ക​വ​ല തു​റ​ന്ന​ത്. ഇ​തോ​ടെ, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്ട്രീ​റ്റി​ൽ​നി​ന്ന് ന​ഗ​ര​മ​ധ്യ​ത്തി​ലേ​ക്കും എ​മി​റേ​റ്റി​ന് പു​റ​ത്തേ​ക്കു പോ​കു​ന്ന​വ​ർ​ക്കും ഗ​താ​ഗ​തം ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി മാ​റും.

Tags:    
News Summary - Ammar Street Intersection opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.