അമേരിക്കൻ സമാധാന സാർഥവാഹക സംഘത്തിന്​ അബൂദബിയിൽ സ്വീകരണം

അബൂദബി: ​പ്രഥമ അമേരിക്കൻ സമാധാന സാർഥവാഹക സംഘത്തിന്​ മുസ്​ലിം സമൂഹ സമാധാന പ്രോത്സാഹന ഫോറം അബൂദബിയിൽ സ്വീകരണം നൽകി. അബ്രഹാം പ്രവാചക​​െൻറ പരമ്പരയിലുള്ള എല്ലാ മതങ്ങളിലെയും പണ്ഡിതരും പുരോഹിതരും ഉൾപ്പെട്ട സംഘത്തിന്​ ഇത്തിഹാദ്​ ടവേഴ്​സ്​ ഹോട്ടലിലാണ്​ സ്വീകരണം നൽകിയത്​. ഫോറം പ്രസിഡൻറ്​ ശൈഖ്​ അബ്​ദുല്ല ബിൻ ബയ്യ സംഘത്തെ സ്വീകരിച്ചു. 

മുസ്​ലിം, ക്രിസ്​ത്യൻ, യഹൂദ മതങ്ങളിൽനിന്നുള്ള 30 പേരാണ്​ സംഘത്തിലുള്ളത്​. അമേരിക്കയിലെ പത്ത്​ സ്​റ്റേറ്റുകളിലായുള്ളവരാണ് ഇവർ. പരസ്​പര ആദരവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ മാതൃകകളും പ്രവർത്തന രീതീകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇവരുടെ യാത്ര. 
സഹവർത്തിത്വവും സഹിഷ്​ണുതയും ശക്​തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ വിവേചന വിരുദ്ധ നിയമം ഉൾപ്പെടെയുള്ള മാതൃകകൾ പരിചയപ്പെടാൻ സംഘത്തിന്​ അവസരം ലഭിക്കും. അബൂദബിയിലെയും മറ്റും പ്രമുഖ സ്​മാരക സൗധങ്ങളും സംഘം സന്ദർശിക്കും. വ്യാഴാഴ്​ച വരെ അബൂദബിയിലുണ്ടാകുന്ന സംഘം ശിൽപശാലകൾ, ചർച്ചകൾ, ബോധവത്​കരണ സെഷനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്​. 

അബ്രഹാം പ്രവാചക​​െൻറ പാരമ്പര്യത്തിലുള്ള മതങ്ങൾക്ക്​ പൊതുവായി നിരവധി കാര്യങ്ങളുണ്ടെന്ന്​ ശൈഖ്​ അബ്​ദുല്ല ബിൻ ബയ്യ പ്രഭാഷണത്തിൽ പറഞ്ഞു. സമാധാനാന്തരീക്ഷം സൃഷ്​ടിക്കാനും സഹിഷ്​ണുത ബലപ്പെടുത്താനും ഇത്തരം സമന്വയങ്ങളെ ഉയർത്തിക്കാട്ടുകയാണ്​ നമ്മുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

News Summary - america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.