അബൂദബി: പി.സി.എഫ് അബൂദബി ഘടകം പി.ഡി.പി രൂപീകരണ ദിനമായ അംബേദ്കർ ജയന്തിദിനം പതാക ദിനമായി ആചരിച്ചു. അബൂദബി ശഖ്ബൂത്ത് സിറ്റിയിൽ നടന്ന പരിപാടിയിൽ പി.സി.എഫ് ഗ്ലോബൽ കമ്മിറ്റി അംഗം ഇല്യാസ് തലശ്ശേരി പതാകദിന സന്ദേശം നൽകി. പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി.
ട്രഷറർ ലത്തീഫ് കടവല്ലൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ, ഉസ്മാൻ കാരശ്ശേരി, ഇബ്രാഹിം പട്ടിശ്ശേരി, ജലീൽ കടവ്, റഷീദ് പട്ടിശ്ശേരി, ഗ്ലോബൽ അംഗം യു.കെ സിദ്ദീഖ്, ഹക്കീം തിരുവേഗപ്പുറ എന്നിവർ സംസാരിച്ചു. അബ്ബാസ് ഹനീഫ, നജ്മു പൂക്കാട്ടിരി, ഐ.പി അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ സെക്രട്ടറി മുഹമ്മദ് കല്ലൻ സ്വാഗതവും ഇ.ടി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.