അബൂദബി: വാഫി അലുമ്നി അസോസിയേഷൻ സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ സംഗമവും അൽജീൽ സെന്റർ വിദ്യാർഥികളുടെ കലാമേളയും ഫെബ്രുവരി 14ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അബൂദബിയിലെ മതസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മതപഠനത്തിന് പ്രാക്ടിക്കൽ ഇസ്ലാമിക വിദ്യാഭ്യാസരീതി വിജയകരമായി നടപ്പിലാക്കുന്ന അബൂദാബി വാഫി അലുംനിയുടെ സംരംഭമാണ് അൽജീൽ സെന്റർ.
ഒരുവർഷം പിന്നിടുന്ന സ്ഥാപനത്തിലെ വിദ്യാർഥികൾ ഒരുക്കുന്ന ഇസ്ലാമിക കലാവിരുന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ആരംഭിക്കും. ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി കാലിഗ്രഫി മത്സരവും വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരവും സംഘടിപ്പിക്കും.
മഗ്രിബ് നിസ്കാരത്തിനുശേഷം നടക്കുന്ന അബൂദബി വാഫി അസോസിയേഷൻ പ്രവർത്തനോദ്ഘാടനത്തിലും അഹ്ലൻ റമദാൻ സംഗമത്തിലും വിദ്യാർഥികൾക്കുള്ള സമ്മാനദാനവും നടക്കും.
അല്‍ജീല്‍ സെന്റര്‍ വിദ്യാർഥി ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചന മത്സരം ഫെബ്രുവരി 14ന് വൈകുന്നേരം 4 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്:+971544369533
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.