ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ-5 സെപ്റ്റംബർ 7ന് ഷാർജാ സഫാരി മാളിൽ അരങ്ങേറും. രാവിലെ 10ന് തുടക്കംകുറിക്കുന്ന പരിപാടിയിൽ പുരുഷ, വനിത വടംവലി മത്സരം, പൂക്കള മത്സരം, കലാപരിപാടികൾ എന്നിവ അരങ്ങേറും.തിരുവോണ സദ്യയും വൈകീട്ട് 5 മണിക്ക് സാംസ്കാരിക സമ്മേളനവും അരങ്ങേറും. സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി പങ്കെടുക്കും.
രാത്രി 7ന് ശ്രീനാഥ്, ലിബിൻ സ്കറിയ, ശ്വേത അശോക്, ശൈഖ അബ്ദുല്ല, സെഫിൻ ഫരീദ് തുടങ്ങിയ കലാകാരന്മാരടങ്ങുന്ന സംഘം അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് നൈറ്റും അരങ്ങേറുമെന്നും പ്രോഗ്രാം കമ്മിറ്റി കൺവീനർ റഹീസ്, സമീർ പനവേലിൽ, രാജേഷ് ഉത്തമൻ, ഇർഷാദ്, സാബു അലിയാർ, ചന്ദ്രജിത്ത്, നൗഷാദ് അമ്പലപ്പുഴ, റോജി ചെറിയാൻ, ഷിബു, ശരത്, ബിജി രാജേഷ്, ശ്രീകല രഞ്ജു, വീണാ ഉല്ലാസ്, സജിനാ നൂറനാട്, അൻഷാദ് ബഷീർ, മുബിൻ കൊല്ലുകടവ്, ശ്യാം, ശിവശങ്കർ, പത്മരാജ് തുടങ്ങിയവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വിവരങ്ങൾക്ക് : 0502014993, 052 5155941, 0582027957, 0552349009, 0557837835, 0588842060, 0505037226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.