അ​ക്കാ​ഫ് സോ​ക്ക​ർ ലീ​ഗി​ൽ ന​ട​ന്ന സ​മ്മാ​ന വി​ത​ര​ണം

അ​ക്കാ​ഫ് സോ​ക്ക​ർ ലീ​ഗ്: മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്​​നി ജേ​താ​ക്ക​ൾ

ദു​ബൈ: എ​ൽ.​ബി.​എ​സ്​ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്​ യു.​എ.​ഇ അ​ലു​മ്​​നി​യു​ടെ (സീ​ക്ക) നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്‍റെ ഓ​ർ​മ​ക്കാ​യി ‘അ​ക്കാ​ഫ് സോ​ക്ക​ർ ലീ​ഗ്’ സം​ഘ​ടി​പ്പി​ച്ചു. ന​വം​ബ​ർ 17ന്​ ​ഞാ​യ​റാ​ഴ്ച ദു​ബൈ അ​ബൂ​ഹൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ക്കാ​ഫി​നു കീ​ഴി​ലെ 24 കോ​ള​ജ് അ​ലു​മ്നി​ക​ൾ പ​​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ൽ മ​ട​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ്​ കോ​ള​ജ് അ​ലു​മ്​​നി ഒ​ന്നാം സ്ഥാ​ന​വും ശ്രീ​കൃ​ഷ്ണ കോ​ള​ജ് ഗു​രു​വാ​യൂ​ർ അ​ലു​മ്​​നി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും വ​നി​ത​ക​ൾ​ക്കാ​യി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് പോ​ളും ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എ​ൽ.​ബി.​എ​സ്​ സീ​ക്ക ജ​ന​റ​ൽ ക​ൺ​വീ​ന​ർ ത​ജി​ൻ തോ​മ​സ്, സം​ഘാ​ട​ക​രാ​യ ഉ​ല്ലാ​സ്, ഷെ​റീ​ഫ്, നി​ഷാ​ന്ത്, ഉ​മൈ​ദ്, ഉ​ബൈ​സ്, ജോം, ​ഇ​ർ​ഫാ​ൻ, ഇ​ഷാം, ദി​ലീ​പ്, ഗ്രി​ഗ​റി, അ​ഭി​ലാ​ഷ്, അ​ശ്വി​ൻ, നി​ഷാ​ത് ഗോ​പാ​ൽ, സീം, ​അ​നൂ​പ്, ഉ​ണ്ണി തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Akcaf Soccer League-Madappally College Alumni Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.