അജ്മാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിക്ക് മെമന്റോ
സമ്മാനിക്കുന്നു
ദുബൈ: തന്ത്രപരമായ സഹകരണത്തിനും മികച്ച പ്രവർത്തനങ്ങൾക്കും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന് (ജി.ഡി.ആർ.എഫ്.എ) അജ്മാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റിന്റെ ആദരം. അജ്മാൻ ടൂറിസം വകുപ്പിന്റെ വളർച്ചക്ക് ജി.ഡി.ആർ.എഫ്.എ നൽകിയ വിലപ്പെട്ട പിന്തുണക്കുള്ള അംഗീകാരമായിട്ടാണ് ആദരവ്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ അജ്മാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഇരു വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പങ്കെടുത്തു.
പൊതുസേവനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ ശ്രമങ്ങൾക്ക് അനുസൃതമായി, മറ്റു സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുകയും അറിവ് പങ്കുവെക്കുകയും ചെയ്യുന്ന ഒരു പ്രധാന പങ്കാളിയായി ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതിനുള്ള അംഗീകാരമായാണ് ഈ ചടങ്ങിനെ കാണുന്നതെന്ന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയിലെ ഉദ്യോഗസ്ഥരെ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പ്രത്യേകം ആദരിച്ചു. അജ്മാൻ ടൂറിസം വകുപ്പിന്റെ വികസനത്തിന് നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.