അജ്മാനിൽ 180 കോടി ദിർഹമിന്റെ വികസന പദ്ധതികളൊരുങ്ങുന്നു

അജ്മാന്‍: 180 കോടി ദിര്‍ഹമിന്‍റെ 30 നഗര വികസന പദ്ധതികളുമായി അജ്മാന്‍. അജ്മാൻ വിഷൻ 2030 ന്‍റെ ഭാഗമായി അഞ്ച് പാക്കേജുകളിലായി ‘എ.എം 30x30’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി നിർവഹിച്ചു. സംയോജിത അടിസ്ഥാന സൗകര്യ വികസനം, സഞ്ചാരസൗകര്യങ്ങൾ മെച്ച​പ്പെടുത്തൽ, ഹരിതാഭ​ വർധിപ്പിക്കൽ, കമ്യൂണിറ്റി സൗകര്യങ്ങൾ ഒരുക്കൽ എന്നിവയിലൂടെ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി അജ്​മാനെ മാറ്റിയെടുക്കുകയാണ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അൽ സോറ പ്രദേശത്തിന്‍റെയും സുപ്രധാന തെരുവുകളുടെയും വികസനം ഉൾപ്പെടെ ആറ് പ്രധാന പദ്ധതികൾ പാക്കേജിൽ ഉൾപ്പെടുന്നു. അൽ സോറ റൗണ്ട് എബൗട്ട്, ചൈനീസ് മാർക്കറ്റ് റൗണ്ട് എബൗട്ട്, അൽ ഹുമൈദിയ സ്ട്രീറ്റ് (ഒന്നാം ഘട്ടം), ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റിന്റെ മൂന്നാം ഘട്ടത്തിന്‍റെ പൂർത്തീകരണം, ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്ട്രീറ്റിന്‍റെ വികസനം, റാശിദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലും ശൈഖ്​ അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റിലും കാൽനട പാലങ്ങളുടെ നിർമാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്ട്രീറ്റിലും അൽ സഫിയ പ്രദേശത്തും മഴവെള്ള ഡ്രെയിനേജ് സ്റ്റേഷനുകളുടെ നിർമാണം, അൽ സോറ, അൽ ഖുർറം പ്രൊമെനേഡിന്റെ ലാൻഡ്സ്കേപ്പിങ്​, ജലസേചനം, മരം നടൽ, അൽ ജാർഫ് സ്ട്രീറ്റിലെ ജലസേചനം, മരം നടൽ എന്നിവ ഉൾപ്പെടുന്ന അഞ്ച് അനുബന്ധ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

അൽ റാശിദിയ റോഡുകൾ (ഒന്നാം ഘട്ടം), മസ്ഫൂത്ത്​, അൽ മനാമ പ്രദേശങ്ങളിലെ റോഡ് പദ്ധതികൾ, അൽ റൗദ, അൽ മൊവൈഹത്ത്, അൽ യാസ്മീൻ, അൽ ഹീലിയോ പ്രദേശങ്ങൾ എന്നിവ രണ്ടാം പാക്കേജിൽ ഉൾപ്പെടുന്നു.

അൽ ഹാജിൻ സ്ട്രീറ്റിലെ ജലസേചനവും മരം നടലും ഉൾപ്പെടുന്ന ഒരു അനുബന്ധ പദ്ധതിക്ക് പുറമേ അൽ തല്ല സ്ട്രീറ്റിന്‍റെ (രണ്ടാം ഘട്ടം), അൽ ഹീലിയോ പ്രദേശത്തെ റോഡുകളുടെ വികസനം, മുഹമ്മദ് ബിൻ സായിദ് റെസിഡൻഷ്യൽ ഏരിയയിലെ റോഡുകളുടെ നിർമാണം, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെ വീതി കൂട്ടലും അറ്റകുറ്റപ്പണിയും എന്നിവ മൂന്നാം പാക്കേജിലും

അജ്മാൻ നഗരത്തിലും മസ്ഫൂത്ത്, അൽ മനാമ നഗരങ്ങളിലും മൊത്തം 16 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിങ്​ ട്രാക്കുകളുടെ വിപുലീകരണമടക്കമുള്ള പദ്ധതികൾ നാലാം പാക്കേജിലും ലക്ഷ്യമിടുന്നു.

ഹരിതാഭ വികസിപ്പിക്കുന്നതിനും നഗര ഭൂപ്രകൃതിയുടെ മോടി കൂട്ടുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം പദ്ധതികൾ പാക്കേജ് അഞ്ചിൽ ഉൾപ്പെടുന്നു. വിവിധ പ്രദേശങ്ങളിലായി മൊത്തം 330,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പൊതു പാർക്കുകളുടെയും കമ്യൂണിറ്റി ഇടങ്ങളുടെയും നിർമാണവും പാക്കേജിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Ajman to get 1.8 billion dirhams worth of development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.