അ​ജ്മാ​ന്‍ പൊ​ലീ​സ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക്​ ശീ​ത​ള​പാ​നീ​യ​ം വി​ത​ര​ണം ചെ​യ്യു​ന്നു

കൊ​ടും​ചൂ​ടി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സാ​ന്ത്വ​ന​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്

അ​ജ്മാ​ന്‍: ക​ഠി​ന​മാ​യ ചൂ​ടി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ക്ക് സാ​ന്ത്വ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്. അ​ജ്മാ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് അ​ജ്മാ​ന്‍ പൊ​ലീ​സ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.

പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റി​ലെ നി​ര​വ​ധി സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

'വേ​ന​ലി​ൽ ഞ​ങ്ങ​ൾ നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്'​എ​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ പൊ​ലീ​സ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​തെ​ന്ന് അ​ജ്മാ​ൻ പൊ​ലീ​സ് മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ നൂ​റ സു​ൽ​ത്താ​ൻ അ​ൽ ഷം​സി പ​റ​ഞ്ഞു.

News Summary - Ajman Police as a consolation for the workers in the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.