അജ്മാന്‍ സിറ്റി സെന്‍റര്‍ ഇന്‍ഡോര്‍ റണ്‍ നാളെ

അജ്മാന്‍: വേനൽക്കാലത്ത് വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ രീതിയില്‍ ഇന്‍ഡോര്‍ ഓട്ട മത്സരം സംഘടിപ്പിക്കുകയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്. സിറ്റി സെന്റർ അജ്മാനുമായി സഹകരിച്ച് വിനോദ സഞ്ചാര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അജ്മാന്‍ സിറ്റി സെന്‍റര്‍ ഇന്‍ഡോര്‍ റണ്‍ ആറാം പതിപ്പ് ജൂലൈ 26ന് അരങ്ങേറും. വിവിധ വിഭാഗങ്ങളിലുള്ള വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും പരിപാടിയിൽ നടക്കും. രാവിലെ അഞ്ച് മുതല്‍ ആറുമണി വരെയാണ് മത്സരം അരങ്ങേറുക. 

Tags:    
News Summary - Ajman City Centre indoor run tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.