അബൂദബി: വേനൽക്കാലത്ത് കുടുംബവുമായി യാത്ര ചെയ്യുന്നവരെ ആകർഷിക്കാൻ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം ഒരുങ് ങി. കുട്ടികൾക്കുള്ള കളിയിടങ്ങളും കുട്ടികളെ പരിചരിക്കാൻ അമ്മമാർക്ക് പ്രത്യേക സൗകര്യങ്ങളുമാണ് വിമാനത്താവളത ്തിൽ പുതുതായി ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് രണ്ട് കളിയിടങ്ങളും കുട്ടികളുടെ വസ്ത്രവും മറ്റും മാറ്റാൻ അഞ്ച് മുറികളും തയാറാക്കിയിട്ടുണ്ട്. ഇതോടെ കുടുംബങ്ങളുടെ യാത്ര കൂടുതൽ സൗകര്യപ്രദമാകും.
ടെർമിനൽ ഒന്നിലെ കളിസ്ഥലത്ത് കുട്ടികൾക്ക് കയറാൻ മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന തരത്തിൽ സജ്ജീകരിച്ച കളിവിമാനമാണ് ഏറെ ആകർഷകം. ബാഗേജ് വെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെർമിനൽ ഒന്നിലും സമാനമായ കളിവിമാനമുണ്ട്. ഇതിന് പുറമെ ടണലോടു കൂടിയ ഗതാഗത നിയന്ത്രണ ടവർ, ക്ലൗഡ് ടണൽ, സ്യൂട്ട്കേസ് സ്ലൈഡ്, കുട്ടികൾക്ക് കയറാനുള്ള ടയറുകൾ എന്നിവയുമുണ്ട്.
ചെറിയ കുട്ടികളുടെ വസ്ത്രവും മറ്റും മാറ്റാനുള്ള മുറികൾ ടെർമിനൽ ഒന്നിലും മൂന്നിലും സജ്ജീകരിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നാല് ബേബി ചേഞ്ചിങ് മുറികളാണുള്ളത്. ബസ് ഗേറ്റ് കെട്ടിടത്തിൽ രണ്ടെണ്ണവും പുറപ്പെടൽ ഗേറ്റ് നമ്പർ 32, പഴയ ബസ് ഗേറ്റ് നമ്പർ 28 എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും. ടെർമിനൽ ഒന്നിൽ താഴെ നിലയിലെ സ്ത്രീകളുെട വിശ്രമമുറിയിലാണ് ബേബി ചേഞ്ചിങ് മുറി. ആകർഷക നിറങ്ങൾ കൊണ്ടും ചിത്രങ്ങൾകൊണ്ടും കുട്ടികൾക്ക് ഇഷ്ടപ്പെടും വിധം ആധുനിക രീതിയിലാണ് ചേഞ്ചിങ് മുറികൾ രൂപകൽപന ചെയ്തിട്ടുള്ളത്. വേനൽക്കാലം കുടുംബങ്ങളുടെ ഇഷ്ടപ്പെട്ട യാത്രാസമയമാണെന്നും രക്ഷിതാക്കളെയും കുട്ടികളെയും തങ്ങളുെട പുതിയ കളിയിടങ്ങൾ സന്ദർശിക്കാൻ ക്ഷണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അബൂദബി എയർപോർട്ട്സ് ചീഫ് ഒാപഒറേഷൻസ് ഒാഫിസർ അഹ്മദ് അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.