ദുബൈ: റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ സജ്ജരാക്കുന്നതിനായി, ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ‘അഹ്ലന് റമദാന് ‘25’ പരിപാടി ഇന്ന് വൈകീട്ട് 6.30 മുതല്‍ ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കും.
വാഗ്മിയും പണ്ഡിതനുമായ അലി ശാകിര്‍ മുണ്ടേരി മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രസിഡന്റ് ഹുസൈന് കക്കാട് അധ്യക്ഷതവഹിക്കും. റമദാനുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കുള്ള ചോദ്യോത്തര സെഷന്, വിവിധ റമദാന്‍കാല സംരംഭങ്ങളുടെ അവതരണം തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2633391.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.