??? ?????? (??.??, ????????? ??????, ????)

നാട്ടിലേക്ക് വിമാനം ചിറക് വിടർത്തുമ്പോൾ ചൂഷണമരുതേ...

തുവരെ കൃത്യമായ ഒരു തീരുമാനം വന്നിട്ടില്ലെങ്കിലും പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ വൈകാ തെ സന്നദ്ധമാകുമെന്നാണ്​ ഇപ്പോഴും നമ്മുടെയെല്ലാം ഉറച്ച വിശ്വാസം. പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ്​ ജസ ്​റ്റിസിനും മറ്റെല്ലാ അധികാരികൾക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്​ പ്രവാസി സംഘടനകളും വിവിധ ജനനേതാക്കളും. യാത്രാ അനുമതി നിലവിൽ വന്ന ശേഷം സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്​ എനിക്ക്​ പറയുവാനുള്ളത്​.

നാട്ട ിലെത്തിക്കുന്ന പ്രവാസികളിൽ നിന്ന് ഏറ്റവും കുറഞ്ഞ ചാർജ് മാത്രമേ ഈടാക്കാവൂ എന്ന്​ ഉറപ്പാക്കുകയാണ്​ അതിൽ പ്രധാനം. പണമടക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രവാസിയെയും ഒരു തരത്തിലുള്ള ചൂഷണത്തിനും ഇടയാക്കാതെ എയർ പോർട്ട് ഹാൻഡിലിങ് ചാർജ്, എയർപോർട്ട് നികുതി, ലാൻഡിങ്ങ് നികുതി എന്നിവയിലെല്ലാം ഇളവ് വരുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ വ്യോമയാന മന്ത്രിക്കും അയച്ച കത്തിലൂടെ ഇതിനകം ആവശ്യപെട്ടിട്ടുണ്ട്.

ഇതേവരെ ഒരു പ്രവാസിയും അഭിമുഖീകരിക്കാത്ത മാനസികവും സാമ്പത്തികമാവുമായ വലിയ പ്രയാസങ്ങളെ നേരിട്ടാണ് ഓരോ പ്രവാസിയും നാടണയാൻ കാത്തിരിക്കുന്നത്. അവർക്ക് അർഹമായ നീതി ഒരിക്കലും നിഷേധിക്കാൻ പാടില്ല. കേന്ദ്ര സർക്കാർ എയർലൈൻ കമ്പനികൾക്ക് അനുമതി കൊടുക്കുമ്പോൾ ടിക്കറ്റ് ചാർജ് തന്നെയായിരിക്കണം ആദ്യംതന്നെ അവരെ ബോധ്യപ്പെടുത്തേണ്ട കാര്യം. ട്രാവൽ മേഖലയിലെ ഇത്രയും വർഷത്തെ എന്‍റെ അനുഭവസമ്പത്ത് കൊണ്ടു തന്നെ പറയട്ടെ, സീസൺ കാലത്തെ ടിക്കറ്റ് പോലെ പ്രവാസികളെ കത്തി വെക്കുന്ന ഒരേർപാടായി ഇത് ഒരിക്കലും മാറാൻ പാടില്ലെന്ന കാര്യം നിർബന്ധബുദ്ധിയോടെ ഉറപ്പുവരുത്തണം.

വിദേശ വിമാനങ്ങളായാലും ഇന്ത്യൻ വിമാനകമ്പനികളായാലും ചാർജ് കൂട്ടി കൊള്ളലാഭമുണ്ടക്കാൻ ഇൗയൊരു അവസരം ഒരിക്കലും ഉപയോഗിക്കാതിരിക്കാൻ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ സമ്മർദ്ദം ചെലുത്താൻ തയാറാവണം.

10 വീതം വിമാനങ്ങൾ കണ്ണൂരിലേക്കും കൊച്ചിയിലേക്കും കാലിക്കറ്റിലേക്കും ഓപ്പറേറ്റ് ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്. അതിനു അനുമതി ലഭിച്ചാൽ സാമ്പത്തിക ലാഭം നോക്കാതെ, മനുഷ്യത്വപരമായ സമീപനത്തിലൂടെ വലിയൊരു ദൗത്യമായി ഏറ്റെടുത്ത് നടത്താൻ ഞാനും എന്‍റെ കമ്പനിയും തയ്യാറാണ്. നിരാശയിലാണ്ട് വേദന തിന്ന് കഴിയുന്ന പ്രവാസി സമൂഹത്തിന്‍റെ മുഖത്ത് മന്ദഹാസം വിരിയിക്കാൻ അധികൃതർ ഒറ്റക്കെട്ടായി മുന്നോട്ടുവരുമെന്ന ശുഭപ്രതീക്ഷയിലാണ്​ ഞാനിപ്പോഴും.

Tags:    
News Summary - afi ahmed smart travels talks-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.