ജുമൈറയിലെ കസ്റ്റമർ ഹാപ്പിനെസ് സെൻററിൽ മുതിർന്ന പൗരൻ കോവിഡ് വാക്സിൻ സ്വീകരിക്കുന്നു
ദുബൈ: ദുബൈയിലുടനീളമുള്ള കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ) കസ്റ്റമർ ഹാപ്പിനെസ് സെൻററുകളിൽ ആരംഭിച്ച വാക്സിൻ കാമ്പയിന് മികച്ച പ്രതികരണം.
സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയ ക്യാമ്പിൽ നിരവധി പേരാണ് വാക്സിൻ സ്വീകരിക്കാനെത്തിയത്. ജുമൈറയിലെ കേന്ദ്രത്തിൽ ആദ്യ ദിവസം 150 ലധികം മുതിർന്ന താമസക്കാർക്ക് വാക്സിൻ നൽകി.
ഹാപിെനസ് സെൻററുകളിൽ പൗരന്മാരും താമസക്കാരുമായ വയോജനങ്ങൾ താൽപര്യത്തോടെയാണ് വാക്സിൻ സ്വീകരിക്കാനെത്തുന്നത്. 'ടുഗെതർ വി റിക്കവർ' കാമ്പയിനിെൻറ ഭാഗമായാണ് ഇൗ സംരംഭത്തിന് തുടക്കമിട്ടത്. ഓരോ എമിറേറ്റുകളിലും രണ്ടു ദിവസത്തെ വാക്സിൻ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. എല്ലാ മുതിർന്ന പൗരന്മാർക്കും ഞങ്ങൾ രാവിലെ 9 മുതൽ 2 വരെ വാക്സിനേഷൻ ഡ്രൈവ് നടത്തും. ഓരോ കേന്ദ്രത്തിലും ദിവസം കുറഞ്ഞത് 150 പ്രതിരോധ കുത്തിവെപ്പുകൾ നടത്താമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു -സി.ഡി.എ മന്ത്രാലയം സാമൂഹികകാര്യ അണ്ടർ സെക്രട്ടറി ഹെസ്സ അൽ തഹ്ലാഖ് പറഞ്ഞു.
ഇന്ന് ദുബൈയിലെ സി.ഡി.എ കാമ്പയിൻ സമാപിക്കും. തുടർന്ന് ഓരോ എമിറേറ്റിലും സമാന രീതിയിൽ കാമ്പയിൻ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.