അബൂദബി: കുതിരയോട്ടങ്ങളുടെയും ഫാൽകൺറിയുടെയും കഥ പറഞ്ഞ് പതിനാറാമത് അബൂദബി ഇൻറർനാഷനൽ ഹണ്ടിങ്^ഇക്വിസ്ക്രിയൻ എക്സിബിഷൻ (അഡിഹെക്സ്) സമാപിച്ചു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ നീണ്ടുനിന്ന പ്രദർശനം കാണാൻ ആയിരങ്ങളെത്തി. ദശലക്ഷങ്ങളുെട ആയുധ വിൽപനയും നടന്നു. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടന്ന പ്രദർശനം ഭരണാധികാരികളും മന്ത്രിമാരും സന്ദർശിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി, അജ്മാൻ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് ആൽ നുഐമി, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി തുടങ്ങിയവർ പ്രദർശനം കാണാനെത്തി.യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താെൻറ പൈതൃകം ആഘോഷിക്കുന്നതായിരുന്നു ഇത്തവണത്തെ അഡിഹെക്സ്. ശൈഖ് സായിദ് 1976 മുതൽ 2004 വരെ നടത്തിയ ഫാൽകൺറി ഹണ്ടിങ് ട്രിപ്പുകളുടെ 3000ത്തിലധികം ഫോേട്ടാകളുടെ പ്രദർശനം ശ്രദ്ധേയമായി. ഫോേട്ടാഗ്രഫർ മുഹമ്മദ് ആൽ ഖാലിദി പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രദർശകർ മേളയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.