അബൂദബി: യു.എ.ഇയിലെ താഴേക്കോട് കൂട്ടായ്മയായ താഴെക്കോട് പ്രവാസി കള്‍ച്ചറല്‍ കമ്മിറ്റി (ടെക്) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ‘ആദരം 2023’ സംഘടിപ്പിച്ചു. യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വിവിധ മേഖലകളില്‍ സംഭാവന നല്കിയ നാട്ടുകാരായ വ്യക്തികളെ ആദരിച്ചു.
മുന്‍മന്ത്രി നാലകത്ത് സൂപ്പി, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി. അബ്ദുറഹിമാന് മാസ്റ്റര്‍, ഏറനാട് താലൂക്ക് തഹസില്‍ദാര്‍ ഹാരീസ് കപ്പൂര്‍, താഴേക്കോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.ടി. ഖാലിദ് മാസ്റ്റര്‍, ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്മാന് മെഹബൂബ് നാലകത്ത് എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ടെക്ക് പ്രസിഡന്റ് അബൂബക്കര്‍ സി.കെ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കരീം താഴേക്കോട് സ്വാഗതം പറഞ്ഞു. മുന്‍മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റഫീഖ് പുലിക്കട, അഡ്വ. സലിം ചോലമുഖത്ത്, ഉമ്മര്‍ എന്‍, നാസര്‍ പി.കെ, ഷിനാസ് എന്‍, ട്രഷറര്‍ ശരീഫ് സി.കെ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.