അഡെക് സംഘടിപ്പിച്ച അബൂദബി സ്പോർട്സ് ചാമ്പ്യൻഷിപ്പിലെ അണ്ടർ-19 ഫുട്ബാൾ മത്സരത്തിൽ ചാമ്പ്യൻമാരായ ദാറുല്‍ഹുദ ഇസ്​ലാമിക് സ്കൂൾ ടീം അംഗങ്ങൾ

അഡെക് ഫുട്​ബാൾ ചാമ്പ്യൻഷിപ്പ്​: ദാറുൽഹുദ ഇസ്​ലാമിക് സ്കൂളിന്​ കിരീടം

അബൂദബി: അബൂദബി ഡിപാർട്ട്മെന്‍റ്​ ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്) സംഘടിപ്പിച്ച അബൂദബി സ്പോർട്സ് ചാമ്പ്യൻഷിപ്പിലെ അണ്ടർ-19 ഫുട്ബാൾ മത്സരത്തിൽ ദാറുല്‍ഹുദ ഇസ്​ലാമിക് സ്കൂൾ ചാമ്പ്യൻമാരായി. ഹുദൈരിയാത്ത്​ ഐലൻഡിലെ 321 ഫുട്ബാൾ അക്കാദമിയിൽ നടന്ന ഫൈനൽ മത്സരത്തിൽ അൽ ദഫ്​റ മേഖലയിലെ അൽ ശബ്ബാന ഗവൺമെന്‍റ്​ സ്കൂളിനെയാണ്​ പരാജയപ്പെടുത്തിയത്​. അബൂദബി എമിറേറ്റിലെ 130 സ്കൂളുകളാണ്​ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്​. സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന ചടങ്ങിൽ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ധ ഡോ. ഫൗസിയ ഷേർസാദ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ ഇ.കെ. മൊയ്തീൻ ഹാജി, പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് പാലോളി, വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ, ശിഹാബ് തങ്ങൾ ബാ അലവി, ഷെരീഫ്, ഇ.കെ. അബ്ദുൾ മജീദ്, എസ്​.ഡി.പി കോഓർഡിനേറ്റർ ദുൽക്കിഫിലി എന്നിവർ കളിക്കാർ, കുടുംബാംഗങ്ങൾ, പരിശീലകർ, കായികാ അധ്യാപകരായ മുഹമ്മദ് യാസിർ, കുഞ്ഞമ്മദ് എന്നിവരെ അനുമോദിച്ചു.

Tags:    
News Summary - ADEC Football Championship: Darul Huda Islamic School wins the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 02:29 GMT