ദുബൈ: അക്കാഫ് അസോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണക്കാഴ്ച’ സെപ്റ്റംബർ 28ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. അക്കാഫിന്റെ 27ാം വാർഷിക ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘മാതൃവന്ദനം’ പരിപാടിയും വേദിയിൽ നടക്കും.
ഞായറാഴ്ച രാവിലെ എട്ടിന് പരിപാടിക്ക് തുടക്കമാവും. തുടർന്ന് വിവിധ കോളജ് അലുമ്നി അംഗങ്ങൾക്കായുള്ള അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, പായസ മത്സരം, പുരുഷ കേസരി, മലയാളി മങ്ക മത്സരം, പരമ്പരാഗത മത്സരങ്ങൾ, കിഡ്സ് ഫാഷൻ ഷോ, നാടൻ പാട്ട്, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയിന്റിങ്, ചിത്രരചനാ മത്സരങ്ങൾ എന്നിവയും അരങ്ങേറും. ഉച്ച 11 മണിയോടുകൂടി ഓണസദ്യ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, ചലച്ചിത്ര താരം ഷെയ്ൻ നിഗം എന്നിവർ വിശിഷ്ടാതിഥികളാകും.
തുടർന്ന് സംഗീത നിശയും നൃത്ത ശിൽപവും അരങ്ങേറും. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസെന്റ് വലിയവീട്ടിൽ, ആർ. സുനിൽ കുമാർ, സി.എൽ. മുനീർ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയന്റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, ബിന്ദു ജെയിംസ്, സുനിൽ കുമാർ, മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പൊന്നോണക്കാഴ്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.