അബൂദബി: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന അബൂദബി ഗ്രാൻഡ്സ്ലാമിൽ യു.എ.ഇ ജ്യൂജിത്സു താരങ്ങൾ 48ലധികം മെഡലുകൾ കരസ്ഥമാക്കി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 550 കായികതാരങ്ങൾ മത്സരിച്ച അന്താരാഷ്ട്ര വേദിയിൽ യു.എ.ഇ റഷ്യക്കും ബ്രസീലിനും പിന്നിൽ യു.എ.ഇ മൂന്നാം സ്ഥാനം നേടി. അബൂദബി ലോക പ്രഫഷനൽ ജ്യു ജിത്സു യോഗ്യത സീരീസിെൻറയും എ.ജെ.പി ലോക റാങ്കിങ്ങിെൻറയും ഭാഗമായാണ് അബൂദബി ഗ്രാൻഡ് സ്ലാം സംഘടിപ്പിക്കുന്നത്. യു.എ.ഇയുടെ ബ്ലു ബെൽറ്റ് വിഭാഗം ലോകചാമ്പ്യൻ റീം അബ്ദുൽ കരീം അൽ ഹാശിമി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. ഏപ്രിലിൽ അബൂദബിയിൽ നടന്ന ജ്യൂ ജിത്സു പ്രഫഷനൽസ് വേൾഡ് ചാമ്പ്യൻഷിപ്പിലും റീം സ്വർണം കരസ്ഥമാക്കിയിരുന്നു. മുതിർന്നവരുടെ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ വനിത ഇമറാത്തി ചാമ്പ്യനാണ് റീം. മികച്ച ഇമറാത്തി കായികതാരത്തിനുള്ള അബൂദബി അന്താരാഷ്ട്ര അവാർഡ്, 2017, 2018 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ എന്നീ നേട്ടങ്ങളും റീമിെൻറ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.