സലിം ചിറക്കൽ, ടി.വി. സുരേഷ് കുമാർ,
ടി.എം. നിസാർ
അബൂദബി: അബൂദബി മലയാളി സമാജത്തിന്റെ 2025-26 വർഷത്തെ ഭാരവാഹികളായി നിലവിലുള്ള കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. കമ്യൂണിറ്റി മന്ത്രാലയ പ്രതിനിധികളായ അബ്ദുല്ല അഹമ്മദ്, മുഹമ്മദ് അൽ ബലൂഷി, മിനിസ്ട്രി ഓഫ് എംപവർമെന്റ് പ്രതിനിധി മുഹമ്മദ് അൽ നയാമി എന്നിവരുടെ സാനിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ സലിം ചിറക്കലിനെ പ്രസിഡന്റായും ടി.വി. സുരേഷ് കുമാറിനെ ജനറൽ സെക്രട്ടറിയായും ടി.എം. നിസാറിനെ വൈസ് പ്രസിഡന്റായും യാസിർ അറഫാത്തിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.
ഷാജഹാൻ ഹൈദരലി (ജോ. സെക്രട്ടറി), സൈജു പിള്ള (ട്രഷ), ഗോപകുമാർ (ചീഫ് കോഓഡിനേറ്റർ), ഗഫൂർ എടപ്പാൾ (ഫിനാൻസ് കൺവീനർ), അഹദ് വെട്ടൂർ (ഓഡിറ്റർ), ഷാജികുമാർ (ഹാപ്പിനസ് സെക്ര), ജാസിർ (ആർട്സ് സെക്ര), സാജൻ ശ്രീനിവാസൻ (അസി. ആർട്സ് സെക്ര), സുധീഷ് കൊപ്പം (സ്പോർട്സ് സെക്ര), നടേശൻ ശശി (അസി. സ്പോർട്സ് സെക്ര), മഹേഷ് എളനാട് (സാഹിത്യ വിഭാഗം സെക്ര), ബിജു കെ.സി (വെൽഫയർ സെക്ര), എ.പി. അനിൽകുമാർ (ലൈബ്രേറിയൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യാസിർ അറഫാത്ത് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ അഹദ് വെട്ടൂർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി. ജനറൽ സെക്രട്ടറി ഷാജഹാൻ ഹൈദരലി കഴിഞ്ഞ വർഷത്തെ മിനിറ്റ്സ് വായിച്ചു. നൗഷാദ് ബഷീർ, സുനിൽ ബാഹുലേയൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.