ദീപാവലി ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിനും മറ്റു പ്രമുഖർക്കുമൊപ്പം
അബൂദബി: എമിറേറ്റിൽ നിർമാണം പുരോഗമിക്കുന്ന ഹിന്ദുക്ഷേത്രത്തോടനുബന്ധിച്ച് ദീപാവലി ആഘോഷം സംഘടിപ്പിച്ചു. പതിനായിരത്തിലേറെ പേർ പങ്കെടുത്ത ആഘോഷച്ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന ഒരു പ്രധാന ആഘോഷമായി ദീപാവലി മാറിയിട്ടുണ്ടെന്നും പറഞ്ഞ മന്ത്രി ശൈഖ് നഹ്യാൻ എല്ലാവർക്കും ആശംസകൾ നേർന്നു. പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളും ഒരുക്കങ്ങളും ഏർപ്പെടുത്തിയ ആഘോഷം രാവിലെ 11 മണിയോടെയാണ് ആരംഭിച്ചത്.
തുടർന്ന് ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ക്ഷേത്രം മേധാവി ബ്രഹ്മവിഹാരി സ്വാമിയോടൊപ്പം വീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.