നഗരാസൂത്രണ-സുസ്ഥിര വികസനത്തില്‍ അന്താരാഷ്ട്ര സഹകരണം വിപുലീകരിച്ച് അബൂദബി

 അബൂദബി: നഗരാസൂത്രണത്തിലും സുസ്ഥിര വികസനത്തിലും അന്താരാഷ്ട്ര സഹകരണം വിപുലീകരിച്ച് അബൂദബി. സിംഗപ്പൂരില്‍ നടന്ന വേള്‍ഡ് സിറ്റീസ് സമ്മിറ്റില്‍ (ഡബ്ല്യു.സി.എസ് 2026) പങ്കെടുത്ത അബൂദബി നഗരസഭ ഗതാഗത വകുപ്പ് (ഡി.എം.ടി.), നഗര വികസനവും സ്മാര്‍ട്ട് സേവനങ്ങളും വേഗത്തിലാക്കാന്‍ സിംഗപ്പൂരിലെ പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സിയായ 'എസ്.ജെ ഗ്രൂപ്പു'മായി തന്ത്രപ്രധാന കരാറില്‍ ഒപ്പുവച്ചു.

ഡി.എം.ടിയുടെ കീഴിലുള്ള അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്സ് സെന്റര്‍ (യു.പി.പി.സി.) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബലൂഷിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സമ്മിറ്റില്‍ അബൂദബിയെ പ്രതിനിധീകരിച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 51 ശതമാനം ജനസംഖ്യാ വര്‍ധനവുണ്ടായിട്ടും അബൂദബി നടപ്പാക്കിയ ജീവിത ഗുണനിലവാര പദ്ധതികള്‍ സംബന്ധിച്ച് ആഗോള നഗര ഭരണ അധികൃതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. 

Tags:    
News Summary - Abu Dhabi expands international cooperation in urban planning and sustainable development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.