Posted On
date_range Updated On
date_range അബൂദബിയിൽ നിന്ന് പാകിസ്താനിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
അബൂദബി: അബൂദബി, അൽ അയ്ൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പാകിസ്താനിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു ഉത്തരവുണ്ടാകും വരെ പാകിസ്താനിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുകയില്ല. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന് അടച്ചെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. യാത്രക്കാർക്ക് അതാത് എയർലൈൻസുമായി ബന്ധപ്പെട്ട് സർവീസിലെ മാറ്റം മനസിലാക്കാം.
ഇന്ത്യയുമായി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല അടക്കാന്‍ പാകിസ്താന് തീരുമാനിച്ചത്. മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള വിമാന കമ്പനികളും സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.