അബ്സ്ട്രാക്ട് ആർട്ട് എക്സിബിഷൻ
ദുബൈ: ലോകമെമ്പാടുമുള്ള അബ്സ്ട്രാക്ട് കലാപ്രേമികളെ ഒരൊറ്റ വേദിയിലെത്തിക്കുന്ന 'റീകണക്ട്' വെർച്വൽ ത്രീഡി ആർട്ട് എക്സിബിഷൻ ആരംഭിച്ചു.
ദുബൈ ആസ്ഥാനമായ ആർട്ട് ഫോർ യു ആർട്ട് ഗാലറിയാണ് എക്സിബിഷൻ സംഘാടകർ. അന്താരാഷ്ട്ര തലത്തിലെ 15 പ്രശസ്തരായ കലാകാരന്മാരുടെ 50 സൃഷ്ടികളാണ് പ്രദർശനത്തിൽ. 50 ദിവസ പരിപാടിയിൽ
അലക്സാന്ദ്ര ഓർഗോർക്കിവിച്ച്, അപർണാ ശ്രീജിത്ത്, അബൂബക്കർ മോസ്, കുമാർ ചടയമംഗലം, അസവാരി ദിയോറസ് തുടങ്ങി നിരവധിപേരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. സർറിയലിസം, ക്യൂബിസം
ദാദായിസം, ഫാവിസം കൂടാതെ മറ്റു അബ്സ്ട്രാക്ട് ആർട്ട് ഫോമുകളായ സുപ്രി മാറ്റിസം, നിയോപ്ലാസ്റ്റിസം തുടങ്ങിയ നൂതന ശൈലികളിലെ സൃഷ്ടികളിൽ കാണാം.പ്രദർശനം https://www.facebook.com/art4you.community അല്ലെങ്കിൽ art4you.artgallery@gmail.com എന്ന ലിങ്കിലൂടെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.