ദുബൈ: ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ അബൂദബി പൊലീസ് ഒാഫീസർ കൊടുമുടിയുടെ മുകളിൽ ശൈഖ് സായിദിെൻറ ചിത്രവും സായിദ് വർഷാചരണത്തിെൻറ ലോഗോയും സ്ഥാപിച്ചു. അബൂദബി പൊലീസിെൻറ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ലഫ്റ്റനൻറ് കേണൽ മുഹമ്മദ് അൽ നഖ്ബിയാണ് ലോകത്തെ അഞ്ചാമത്തെ വലിയ കൊടുമുടി കീഴടക്കിയത്. ഒരാഴ്ചയാണ് ഇതിനായി അദ്ദേഹത്തിന് വേണ്ടിവന്നത്. ഏറ്റവും വലിയ ഏഴ് കൊടുമുടികൾ കീഴടക്കണമെന്നാണ് ആഗ്രഹമെന്ന് ഇൗ പ്രകൃതി സ്നേഹി പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 5895 മീറ്റർ ഉയരമാണ് ടാൻസാനിയയിലെ കിളിമഞ്ചാരോക്കുള്ളത്. കിളിമഞ്ചാരോ ദേശീയപാർക്കിെൻറ ഭാഗമായ ഇൗ കൊടുമുടി ലോകെമമ്പാടുമുള്ള പർവ്വതാരോഹകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.