അബ്ദുറഹീം അബ്ദുസ്സലാം
ദുബൈ: വിശുദ്ധ ഖുർആെൻറ ശാന്തഗാംഭീര്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ദുബൈ ഇൻറർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് മലയാളിയായ അബ്ദുറഹീം അബ്ദുസ്സലാം. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരത്തിലാണ് പാലക്കാട് കുമരനെല്ലൂർ കക്കിടി അബ്ദുസ്സലാം മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുറഹീം പങ്കെടുക്കുന്നത്. ഒന്നാമതെത്തുന്നവർക്ക് രണ്ടര ലക്ഷം ദിർഹം (അര കോടി രൂപ) സമ്മാനത്തുകയുള്ള മത്സരത്തിൽ വിവിധ രാജ്യങ്ങളെയും കമ്യൂണിറ്റികളെയും പ്രതിനിധാനം ചെയ്ത് 65 പേർ പങ്കെടുക്കും. ഏപ്രിൽ 14ന് തുടങ്ങിയ പരിപാടിയിൽ ചൊവ്വാഴ്ചയാണ് അബ്ദുറഹീമിെൻറ മത്സരം.
ചെറുപ്പം മുതൽ യു.എ.ഇയിലുള്ള അബ്ദുറഹീം ദുബൈ മംസറിലെ പള്ളിയിൽ ഇമാമായ പിതാവിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. 13ാം വയസ്സിൽ രണ്ടുവർഷംകൊണ്ട് ഖുർആൻ പഠനം പൂർത്തിയാക്കി ഹാഫിള് പട്ടം സ്വന്തമാക്കി. അനുജൻ അഹ്മദ് മുർഷിദും ഹാഫിളാണ്. മർകസ് വഴിയാണ് ഹോളി ഖുർആൻ അവാർഡിന് അപേക്ഷ സമർപ്പിച്ചത്. സെലക്ഷൻ ട്രയലിനുശേഷമാണ് മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. അജ്മാൻ ജർഫിലെ പള്ളിയിൽ ഇമാമായി സേവനം അനുഷ്ഠിക്കുന്ന അബ്ദുറഹീം അജ്മാൻ ഇൻറർനാഷനൽ കോളജിലെ ബി.സി.എ ബിരുദധാരിയാണ്. ഇപ്പോൾ ഡിസ്റ്റൻസായി എം.ബി.എ െചയ്യുന്നുണ്ട്.
ദിവസവും രാത്രി 9.30നാണ് മത്സരം തുടങ്ങുന്നത്. കഴിഞ്ഞ തവണ ഇന്ത്യൻ പ്രതിനിധികളായി ആരുമുണ്ടായിരുന്നില്ല. അജ്മാനിൽ കുടുംബസമേതമാണ് താമസം. 2016ൽ മതകാര്യവകുപ്പായ ഔഖാഫ് സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.