അൽെഎൻ: മലപ്പുറം കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശി അബ്ദു എന്നറിയപ്പെടുന്ന അബ്ദ ു സമദ് 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. നാട്ടിൽ ടാക്സി ജ ീപ്പ് ഒാടിക്കുന്നതിനിടെ 1990 ഫെബ്രുവരി 12നാണ് അബ്ദുക്ക ആദ്യമായി അൽെഎനിൽ എത്തുന്നത്. അൽെഎൻ ടൗണിലെ സഫിയ റസ്റ്റാറൻറിൽ വെയ്റ്ററായി ഏഴു വർഷം ജോലി ചെയ്തു.
1998 മുതൽ ടൗൺ സെൻററിലുള്ള 2000 റസ്റ്റാറൻറിൽ വെയ്റ്ററായി. മൂന്നു പതിറ്റാണ്ട് ഭക്ഷണം വിളമ്പൽ ജോലിക്കിടയിൽ വിവിധ രാജ്യക്കാരായ നിരവധി ആളുകളുമായി സൗഹൃദബന്ധം ഉണ്ടാക്കുന്നതിന് അബ്ദുവിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിൽ 2000ലെ അബ്ദുക്ക എന്നാണ് അറിയപ്പെടുന്നത്. മാതാപിതാക്കളെ പരിചരിക്കാൻ കൂടിയാണ് ഇപ്പോൾ അബ്ദുക്ക നാട്ടിലേക്ക് തിരിക്കുന്നത്.
ഖദീജയാണ് ഭാര്യ. മുഹമ്മദ് സൈബഖ്, അൽെഎനിലെ ട്രാവൽസിൽ ജോലിചെയ്യുന്ന അനസ്, വിദ്യാർഥിയായ സഫ്വാൻ എന്നിവരാണ് മക്കൾ. ഫോൺ: 0563844891
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.