Posted On
date_range Updated On
date_range വേൾഡ് ട്രേഡ് സെന്‍ററിൽ ഈ വർഷം നടക്കാനിരിക്കുന്ന പരിപാടികൾ ഇവയാണ്...
ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ 2026 അവസാന പകുതിയിലെ വിവിധ പരിപാടികളുടെ കലണ്ടർ പ്രഖ്യാപിച്ചു ദുബൈ വേൾഡ് ട്രേഡ് സെന്‍ററും (ഡി.ഡബ്ല്യു.ടി.സി) എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെന്‍ററും (ഡി.ഇ.സി) കേന്ദ്രീകരിച്ച് 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കുന്ന പ്രമുഖ രാജ്യാന്തര പ്രദർശനങ്ങളുടെയും സമ്മേളനങ്ങളുടെയും കലണ്ടർ അധികൃതർ പുറത്തുവിട്ടു. വിനോദസഞ്ചാരം, സാങ്കേതികവിദ്യ, ആരോഗ്യം, ഊർജ്ജം, നിർമാണം, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യമാർന്ന മേഖലകളെ ഉൾപ്പെടുത്തിയുള്ളതാണ് പരിപാടികൾ.
ആഗസ്റ്റ് മുതൽ ഡിസംബർ വരെ...
- ആഗസ്റ്റ്: ദുബൈ സ്‌പോർട്‌സ് വേൾഡ്, മോദേഷ് വേൾഡ് 2026 (ഓഗസ്റ്റ് 25 വരെ), മിഡിൽ ഈസ്റ്റ് ഇവന്റ് ഷോ, ദുബൈ അന്താരാഷ്ട്ര മാനുഷിക സഹായ & വികസന സമ്മേളനം തുടങ്ങിയവ.
- സെപ്റ്റംബർ: മിഡിൽ ഈസ്റ്റ് എനർജി, അറേബ്യൻ ട്രാവൽ മാർക്കറ്റ്, ക്രിപ്റ്റോ എക്സ്പോ, ഫോറെക്സ് എക്സ്പോ, റൂയാ - കരിയേഴ്സ് യു.എ.ഇ. എക്സിബിഷൻ സെന്ററിൽ ഗൾഫ് ഇൻഫർമേഷൻ സെക്യൂരിറ്റി എക്സ്പോ നടക്കും.
- ഒക്ടോബർ: ബ്യൂട്ടിവേൾഡ് ദുബൈ, എയർപോർട്ട് ഷോ, വെടെക്സ്, വേൾഡ് ഗ്രീൻ എക്കോണമി സമ്മിറ്റ്, ദുബൈ എ.ഐ ഫെസ്റ്റിവൽ. കൂടാതെ ഡി.ഇ.സിയിൽ ക്യാബ്‌സാറ്റ്, ദുബൈ മസിൽ ഷോ.
- നവംബർ: ഗൾഫ് ഫുഡ് മാനുഫാക്ചറിങ്, ബിഗ് 5 ഗ്ലോബൽ, ഇ.വി വേൾഡ് ഷോ, വേൾഡ് പൊലീസ് സമ്മിറ്റ്. ഡി.ഇ.സിയിൽ ഓട്ടോമെക്കാനിക്ക ദുബൈ.
- ഡിസംബർ: ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ഷോയായ ജിടെക്സ് ഗ്ലോബൽ ഡിസംബർ എട്ടുമുതൽ 11 വരെ ദുബൈ എക്സിബിഷൻ സെന്‍ററിൽ നടക്കും. കൂടാതെ എം.ഇ.ബി.എ.എ ഷോ, ആഭരണ-വ്യോമയാന പ്രദർശനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
- രണ്ട് പ്രമുഖ വേദികൾ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ വ്യവസായങ്ങളെയും രാജ്യാന്തര പങ്കാളികളെയും ദുബൈയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് ദുബൈ വേൾഡ് ട്രേഡ് സെന്‍റർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മാഹിർ ജുൽഫാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.