ഇവാൻസ് റീഡേഴ്സ് ക്ലബ് വായന കൂട്ടായ്മയിലെ അംഗങ്ങൾ
ദുബൈ: പുതുവർഷദിനത്തിൽ ഇവാൻസ് റീഡേഴ്സ് ക്ലബ് വായന കൂട്ടായ്മ രൂപവത്കരിച്ചു.പുതിയ വർഷത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ ഇവാൻ റസിഡൻസ് കമ്മ്യൂണിറ്റിയിൽ താമസിക്കുന്ന ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കളാണ് റീഡേഴ്സ് ക്ലബ് രൂപവത്കരിച്ചത്. മാസത്തിൽ ഓരോ മെമ്പർമാരും ഒരു പുസ്തകം എങ്കിലും വായിക്കുക. ആഴ്ചയിൽ ഒരു തവണ വായനയുമായി ബന്ധപ്പെട്ട ചർച്ച സംഘടിപ്പിക്കുക എന്നിവയാണ് ക്ലബ് നിലവിൽ ലക്ഷ്യം വെക്കുന്നത്.
വായന കൂട്ടായ്മ വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ ചെറിയൊരു ലൈബ്രറിയുടെ പണിപ്പുരയിലാണ് ക്ലബ് അംഗങ്ങൾ. കൂട്ടായ്മയുടെ ഉദ്ഘാടനം യൂസുഫ് ഹാജി പൊന്നാനി നിർവഹിച്ചു. അലി ത്വാഹിർ കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.
അബ്ദുൽ മജീദ് വെട്ടിച്ചിറ, മുനീർ കൊണ്ടോട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ ഹക്കീം ഉപ്പള സ്വാഗതവും സുഹൈൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.