ദുബൈ: ക്രിമിനൽ കേസുകളിലെ തെളിവു ശേഖരത്തിൽ രാജ്യത്തെ പൊലീസ് സംവിധാനങ്ങൾക്ക് മികച്ച പിന്തുണയേകി ഫോറൻസിക് സയൻസസ് ആൻഡ് ക്രിമിനോളജി ഡിപ്പാർട്ട്മെന്റ്. 2024ൽ മാത്രം ഫോറൻസിക് ഡിപാർട്ട്മെന്റ് നടത്തിയത് 81,000 പരിശോധനകളാണ്. ശാസ്ത്ര, സാങ്കേതിക രംഗത്ത് ഡിപാർട്ട്മെന്റ് നേടിയ സുപ്രധാനമായ വളർച്ചയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.
രാജ്യത്തെ പല ക്രിമിനൽ കേസുകളിലും തെളിവുകളിലേക്ക് വെളിച്ചം വീശിയത് ഈ കണ്ടെത്തലുകളായിരുന്നു. ഡിപാർട്ട്മെന്റിന്റെ വാർഷിക യോഗത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഈ നേട്ടങ്ങൾ വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നൂതനവും തന്ത്രപരവുമായ പദ്ധതികളുടെ സമഗ്രമായ അന്തരീക്ഷം, സ്ഥാപനമായ പ്രകടനങ്ങൾ, ശാസ്ത്രീയ ഗവേഷണം, ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. 2024ൽ 27 നൂതന പദ്ധതികളാണ് ഡിപാർട്ട്മെന്റ് നടപ്പിലാക്കിയത്. റാപ്പിഡ് ഡ്രഗ് ടെസ്റ്റിങ് പ്രോജക്ട്, കസ്റ്റമർ ജേർണി പ്രോജക്ട്, ഫോറൻസിക് മെഡിസിൻ ഡവലപ്മെന്റ് പ്രോജക്ട്, സ്മാർട്ട് ടോക്സിക്കോളജി അനാലിസിസ് പ്ലാറ്റ്ഫോം, ഇന്റർനാഷ്നൽ സെന്‍റർ ഫോർ ഫോറൻസിക് സയൻസ് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമായി കുറ്റകൃങ്ങളുടെ ദൃശ്യങ്ങൾ വീണ്ടും ചിത്രീകരിക്കുന്നതിനായി ഡിജിറ്റൽ ട്വിൻ സാങ്കേതികത ഉപയോഗിച്ച് 93 കേസുകളാണ് കൈകാര്യം ചെയ്തത്. ഇതുവഴി ക്രൈം സീനുകളിലെ പ്രതികരണ സമയം 30 മിനിറ്റുകൾക്ക് താഴേയാക്കാനും യാത്ര സമയം 78 ശതമാനം കുറക്കാനും കഴിഞ്ഞു. 2024ൽ 18 പിയർ-റിവ്യൂഡ് പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും 18 പ്രാദേശിക, അന്തർദേശീയ അവാർഡുകൾ നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.