അബൂദബി: 2021 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായതായി ധനമന്ത്രാലയം. അന്താരാഷ്ട്ര നാണയനിധിയുടെ സര്‍ക്കാര്‍ ധനസ്ഥിതി വിവരക്കണക്ക് മാനദണ്ഡപ്രകാരമാണ് ഈ നേട്ടമെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ 367.9 ശതകോടി ദിര്‍ഹമായിരുന്ന വരുമാനം 2021ല്‍ 463.9 ശതകോടിയായി വര്‍ധിക്കുകയായിരുന്നു. 'സാമൂഹിക സംഭാവന'യില്‍ 2020നെ അപേക്ഷിച്ച് 2021ല്‍ അഞ്ചു ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 12.9 ശതകോടി ദിര്‍ഹമായിരുന്നു സാമൂഹിക സംഭാവന. 2021ല്‍ ഇത് 13.5 ശതകോടി ദിർഹമായി ഉയര്‍ന്നു.
പലിശ, ഡിവിഡന്റ്, വാടക, ചരക്കുസേവന വിൽപന, പിഴ, മറ്റു വരുമാനം എന്നിവയില്‍ 24 ശതമാനം വര്‍ധനയുണ്ടായി. 2020ലെ 203.8 ശതകോടി ദിര്‍ഹമില്‍ നിന്ന് 2021ല്‍ 251.8 ശതകോടി ദിര്‍ഹമായി വര്‍ധിച്ചതോടെയാണിത്. ചെലവിനത്തില്‍ ഒരു ശതമാനം വര്‍ധനയാണുണ്ടായത്.
2020ല്‍ 399.5 ശതകോടി ദിര്‍ഹമായിരുന്നു ചെലവെങ്കില്‍ 2021ല്‍ ഇത് 402.4 ശതകോടി ദിര്‍ഹമായി വര്‍ധിച്ചു.
ജീവനക്കാരുടെ നഷ്ടപരിഹാരം, ചരക്കുസേവന ഉപയോഗം, സ്ഥിര മൂലധന ഉപഭോഗം, പലിശ നല്‍കിയത്, സബ്സിഡി, ഗ്രാന്‍ഡ്, സാമൂഹിക നേട്ടങ്ങള്‍ തുടങ്ങിയവ നല്കിയ വകയില്‍ നിലവിലെ ചെലവിനത്തില്‍ എട്ടു ശതമാനം വര്‍ധനയുണ്ടായി. 353 ശതകോടി ദിര്‍ഹമില്‍ നിന്ന് 382.4 ശതകോടി ദിര്‍ഹമായാണ് ചെലവ് വര്‍ധിച്ചത്. തനത് വായ്പ നല്കല്/കടംവാങ്ങല്‍ പ്രകാരം 2020ല്‍ 31.7 ശതകോടി ദിര്‍ഹമിന്റെ കുറവുണ്ടായപ്പോള്‍ 2021ല്‍ 61.5 ശതകോടി ദിര്‍ഹമിന്റെ മിച്ചവും സര്‍ക്കാറിനുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.