റാസല്‍ഖൈമ: ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രവീന്ദ്രന്‍ നായര്‍ കൃഷ്ണപിള്ളയെ (59) നാട്ടിലത്തെിക്കാനുള്ള നടപടികളായി. സെപ്റ്റംബര്‍ 19നാണ് തലച്ചോറിനും വാരിയെല്ലുകള്‍ക്കും മാരകമായ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ രവീന്ദ്രനെ അപകടനില തരണം ചെയ്തതിനത്തെുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി ചികില്‍സ തുടരുകയായിരുന്നു. റാക് അല്‍ അനൂദ് ബില്‍ഡിംഗ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച് 50 ദിവസം തികയുമ്പോഴാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. രവീന്ദ്രന്‍ നായരെ നാട്ടിലത്തെിക്കുന്നതിന് റാസല്‍ഖൈമയിലെ സാമൂഹ്യ പ്രവര്‍ത്തകരെ സമീപിച്ചതിനത്തെുടര്‍ന്ന് വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റിലത്തെുകയായിരുന്നു. തുടര്‍ന്ന് നാട്ടിലത്തെിക്കാനുള്ള നടപടികള്‍ കോണ്‍സുലേറ്റ് സ്വീകരിക്കുകയായിരുന്നുവെന്ന് എസ്. പ്രസാദ്, ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു. ഓക്സിജന്‍, സക്ഷന്‍ പമ്പ് തുടങ്ങി സുസജ്ജ സംവിധാനങ്ങളോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോവുക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളതായും അവര്‍ തുടര്‍ന്നു.
യു.എ.ഇയിലുള്ള ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രന്‍ ആശുപത്രിയിലത്തെി രവീന്ദ്രനെ സന്ദര്‍ശിച്ചു. മധു, മോഹന്‍ പൂവത്തൂര്‍, ഷാര്‍ജ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം ഭാരവാഹികളായ ഗണേഷ്, പത്മകുമാര്‍, അരുണ്‍കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ എസ്. പ്രസാദ്, ഹരികുമാര്‍ തുടങ്ങിയവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.