ദുബൈയില്‍ കാര്‍രഹിത ദിനാചരണം ഇന്ന്

ദുബൈ: ദുബൈ നഗരസഭയുടെ ഏഴാമത് കാര്‍രഹിത ദിനാചരണം ഞായറാഴ്ച നടക്കും. ആയിരത്തോളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് ഇത്തവണ റെക്കോഡിടുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുബൈ നഗരസഭ കാര്‍രഹിത ദിനാചരണം സംഘടിപ്പിച്ചുവരുന്നത്. 
രാവിലെ ദുബൈ നഗരസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മെട്രോയില്‍ യാത്ര ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നഗരസഭ ഓഫിസില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെയും പദ്ധതികളുടെയും പ്രദര്‍ശനം നടക്കും. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 300ഓളം സ്ഥാപനങ്ങളിലെ 30,000ഓളം പേരാണ് സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചത്. ഈ വര്‍ഷം ഇത് മൂന്നിരട്ടിയിലധികമാക്കാനാണ് ഉദ്ദേശിക്കുന്നത്. 2010ല്‍ തുടങ്ങിയ കാര്‍രഹിതദിനാചരണത്തിന്‍െറ ഫലമായി ഇതുവരെ 140 ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്. 1,47,000 ലിറ്റര്‍ ഇന്ധനവും ലാഭിക്കാന്‍ കഴിഞ്ഞു. അന്തരീക്ഷ വായുവിന്‍െറ ഗുണമേന്മ വര്‍ധിപ്പിക്കുക, കാര്‍ബണിന്‍െറ അളവ് കുറക്കുക എന്നിവ ദേശീയ അജണ്ട 2021ന്‍െറ പ്രധാന ലക്ഷ്യങ്ങളാണ്. ഇതിന് സഹായകരമായ രീതിയിലാണ് കാര്‍രഹിതദിനാചരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും രൂപകല്‍പന ചെയ്തിരിക്കുന്നത്. 
60 ലിറ്റര്‍ ഇന്ധന സംഭരണ ശേഷിയുള്ള ഒരു വാഹനം ശരാശരി 140 കിലോ കാര്‍ബണ്‍ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുവെന്നാണ് കണക്ക്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.