സിന്ധുവിന് ദുബൈയിലെ മലയാളി വ്യാപാരിയുടെ വക 50 ലക്ഷം രൂപ

ദുബൈ: റിയോ ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് 50 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ദുബൈയിലെ മലയാളി വ്യാപാരി. ദുബൈയില്‍ ഓട്ടോമൊബൈല്‍ ബിസിനസ് നടത്തുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി ജോച്ചന്‍ മുക്കാടനാണ് (സെബാസ്റ്റ്യന്‍) സമ്മാനം പ്രഖ്യാപിച്ചത്. ജയിച്ചാല്‍ ഒരുകോടി നല്‍കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലികിന് 25 ലക്ഷം രൂപയും നല്‍കും.

കേരളത്തില്‍ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും സമ്മാനദാനം നടത്തുക. ഇക്കാര്യം അറിയിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളുടെയും അധികൃതരുടെയും സൗകര്യമനുസരിച്ച് തിയതി നിശ്ചയിക്കും. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ജനതയുടെ അഭിമാനം കാത്ത താരങ്ങളെന്ന നിലയില്‍ രാജ്യസ്നേഹം മുന്‍നിര്‍ത്തിയാണ് ഇരുവര്‍ക്കും സമ്മാനം നല്‍കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
43 വര്‍ഷമായി യു.എ.ഇയിലുള്ള ജോച്ചന്‍ മുക്കാടന്‍ 1977 മുതല്‍ വ്യാപാര രംഗത്ത് സജീവമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.