ശൈഖ് അഹമ്മദ് ബിന്‍ സഈദ്
ദുബൈ: എമിറേറ്റിലെ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 1200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു.
വിമാനത്താവളത്തിൽ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാസഞ്ചര്‍ ടെര്‍മിനലിലെ എമിറേറ്റ്‌സ് എയർലൈൻ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റ്സിന്റെ സൗകര്യങ്ങള്‍ക്കു പുറമേ യാത്രികര്‍ക്കായുള്ള സൗകര്യങ്ങളും നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടും.
ദുബൈ എയര്‍ഷോ 2025ല്‍ ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതിക്ക് 350 കോടി ഡോളറിന്‍റെ നിക്ഷേപം ഇറക്കാനുള്ള യു.കെ എക്‌സ്‌പോര്‍ട്ട് ഫിനാന്‍സിന്‍റെ താല്‍പ്പര്യ പ്രകടന കത്ത് ലഭിച്ചതിനു പിന്നാലെയാണ് പദ്ധതിയിലേക്ക് 1000 മുതല്‍ 1200 കോടി ഡോളര്‍ വരെ നിക്ഷേപിക്കുമെന്ന ശൈഖ് അഹമ്മദിന്‍റെ പ്രഖ്യാപനം. പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന് 350 കോടി ഡോളറാണ് ദുബൈ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 2030 കളില്‍ പ്രതിവര്‍ഷം 15 കോടി യാത്രികര്‍ക്ക് സേവനം നല്‍കാന്‍ പുതിയ ടെര്‍മിനലിന് കഴിയുമെന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ. ഇതു പിന്നീട് 26 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.