യാംബു ഐ.എഫ്.എ നാലാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായ അറാട്കോ മലബാർ എഫ്.സി ടീം

യാംബു ഐ.എഫ്.എ നാലാമത് സെവൻസ് ഫുട്ബാൾ: അറാട്കോ മലബാർ എഫ്.സി ടീം ജേതാക്കൾ

യാംബു: യാംബു ഇന്ത്യൻ ഫുട്‌ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്​ബാൾ മത്സരത്തിൽ അറാട്കോ മലബാർ എഫ്.സി ടീം ജേതാക്കളായി. എച്ച്.എം.ആർ എവർ ഗ്രീൻ എഫ്.സി ടീമിനെ അഞ്ചിനെതിരെ ആറ്​ ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അറാട്കോ മലബാർ എഫ്.സി ടീം വിജയിച്ചത്. പ്രവാസികളുടെ ആവേശമായി മാറിയ യാംബുവിലെ അഖില സൗദി സെവൻസ് ഫുട്ബാൾ മത്‌സരത്തിൽ പ്രമുഖ ഫുട്ബാൾ ക്ലബ്ബുകളിലെ ടീമുകളും സന്തോഷ് ട്രോഫിയിൽ ജഴ്സിയണിഞ്ഞ പ്രമുഖ കളിക്കാരുമടക്കം കളത്തിലിറങ്ങിയിരുന്നു.

യാംബു റദ്​വ ഫ്ലഡ് ലിറ്റ് സ്​റ്റേഡിയത്തിൽ ഒരു മാസം നീണ്ടുനിന്ന ഫുട്ബാൾ മത്സരം വീക്ഷിക്കാൻ നിറഞ്ഞ കാണികളായിരുന്നു ഗാലറിയിൽ പ്രകടമായത്. ഫൈനൽ മത്സരത്തി​െൻറ ഉദ്‌ഘാടന ചടങ്ങിൽ യാംബുവിലെ വിവിധ രാഷ്​ട്രീയ, സാംസ്കാരിക, കായിക സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. യാംബു അൽ മനാർ ഇൻർനാഷനൽ സ്‌കൂളിലെ ആരോൺ എബി തോമസ് ടീം, ക്രിസ്​റ്റീന കാതറിൻ ടീം എന്നിവർ അവതരിപ്പിച്ച ഗ്രൂപ് ഡാൻസുകൾ പരിപാടിക്ക് പൊലിമ നൽകി.

ടൂർണമെൻറിലെ ഏറ്റവും നല്ല ഗോളിയായി ശറഫുദ്ദീൻ, ബെസ്​റ്റ്​ ഡിഫൻഡർ അസ്‌ലം (ഇരുവരും എച്ച്.എം.ആർ എവർ ഗ്രീൻ എഫ്.സി ടീം), ഏറ്റവും നല്ല കളിക്കാരനും മാൻ ഓഫ് ദ മാച്ച് കണ്ണൻ, ടോപ് സ്‌കോറർ രാമൻ (ഇരുവരും അറാട്കോ മലബാർ എഫ്.സി ടീം) എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്ക് റീമൽ ഔല മാനേജിങ് ഡയറക്ടർ ശൗഫർ വണ്ടൂർ, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ്​ ഷബീർ ഹസ്സൻ, സെക്രട്ടറി അബ്​ദുൽ കരീം പുഴക്കാട്ടിരി, അറാട്കോ മാനേജിങ് ഡയറക്ടർ അബ്​ദുൽ ഹമീദ്, ഫർഹാൻ മോങ്ങം, സൈനുൽ ആബിദ് മഞ്ചേരി എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

എച്ച്.എം.ആർ നൗഫൽ, ഫൈസൽ മച്ചിങ്ങൽ, റസാഖ്‌ ഉള്ളാട്ടിൽ, ആസിഫ് അമാന, മുസ്തഫ മൊറയൂർ, കെ.പി.എ. കരീം താമരശ്ശേരി, അജോ ജോർജ്, അസ്‌ക്കർ വണ്ടൂർ, മാമുക്കോയ ഒറ്റപ്പാലം, നിയാസ് പുത്തൂർ, അലിയാർ മണ്ണൂർ, ഹമീദ് കാസർകോട്, അബ്​ദുറസാഖ് നമ്പ്രം, സാബിത്ത്, യാസിർ മലപ്പുറം, ശങ്കർ എളങ്കൂർ, ബഷീർ പൂളപൊയിൽ, സിറാജ് മുസ്​ലിയാരകത്ത് എന്നിവർ വിജയികൾക്കുള്ള വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - Yanbu IFA 4th Sevens Football: Aratco Malabar FC Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.