ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് സൗദി സന്ദർശനം പൂർത്തിയാക്കി റിയാദിൽനിന്ന്​ മടങ്ങുന്നു

ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ ചാൻസലർ റിയാദിൽനിന്ന് മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് വ്യാഴാഴ്​ച റിയാദിൽ നിന്ന് മടങ്ങി. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കിങ്​ ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസ് ചാൻസലറെ യാത്രയാക്കി.

റിയാദ് മേയർ അമീർ ഫൈസൽ ബിൻ അയ്യാഫ്, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുള്ള അൽ-ജദാൻ, ജർമനിയിലെ സൗദി അംബാസഡർ ഫഹദ് അൽ-ഹദാൽ, സൗദിയിലെ ജർമൻ അംബാസഡർ മൈക്കൽ കിൻഡ്‌സ്ഗ്രാബ്. റിയാദ് പൊലീസ് ആക്ടിങ്​ ഡയറക്ടർ മേജർ ജനറൽ മൻസൂർ ബിൻ നാസർ അൽ-ഒതൈബി, റോയൽ പ്രോട്ടോക്കോൾ അണ്ടർ സെക്രട്ടറി ഫഹദ് അൽ-സുഹൈൽ എന്നിവർ യാത്രയയക്കാനെത്തിയിരുന്നു. സൗദി അറേബ്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതി​ന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം.

Tags:    
News Summary - German Chancellor returns from Riyadh after completing official visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.