പാരീസ് ഹൈപ്പർമാർക്കറ്റ് അൽ ഖോറിൽ പ്രവർത്തനം ആരംഭിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃഖലയായ പാരീസ് യുനൈറ്റഡ് ഗ്രൂപ് തങ്ങളുടെ ഏഴാമത് ഹൈപ്പർമാർക്കറ്റ് അൽ ഖോറിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ് ചെയർമാൻ ഇസ്മായിൽ തേനങ്കാലിൽ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മായിൽ തേനങ്കാലിൽ, സി.ഇ.ഒ ഷാഹിദ്, സി.ഒ.ഒ അഫ്‌സൽ, സി.എഫ്.ഒ ഷംസുദ്ധീൻ, ബയിങ് ഹെഡ് അർഷാദ് തേനങ്കാലിൽ, റീട്ടെയിൽ ഓപറേഷൻ ഹെഡ് മുഹമ്മദ് ഹാഷിം, എച്ച്.ആർ ഹെഡ് ജോൺ ക്ലമന്റ് എന്നിവർ സംബന്ധിച്ചു.

35000 സ്ക്വയർ ഫീറ്റ് കാർപെറ്റ് ഏരിയയിൽ സജ്ജീകരിച്ചിരിക്കുന്ന ഔട്ട്ലറ്റിൽ രണ്ടു നിലകളിലായി സൂപ്പർ മാർക്കറ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറും പ്രവർത്തിക്കും. ഫ്രഷ് ഫുഡ്, ഗാർമെന്റ്സ്, ടോയ്‌സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ എന്നിവയിൽ ഏറ്റവും കുറഞ്ഞ വിലയിൽ തങ്ങളുടെ ഉപഭോക്താക്കളിൽ എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്രൂപ് പർച്ചേസ് ഹെഡ് അർഷാദ് ഇസ്മായിൽ തേനങ്കാലിൽ പറഞ്ഞു. ഗ്രോസറി ഫുഡ്, ഹെൽത്ത് ആൻഡ് ബ്യുട്ടി, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഹോം ലിനൻ, ലഗേജ്, മൊബൈൽസ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഔട്ട്ലറ്റിൽ ലഭ്യമാണ്.

പത്തു ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകൾ ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് ഐ ഫോൺ 17 പ്രൊ സമ്മാനമായി നൽകുമെന്ന് റീട്ടയിൽ ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഹാഷിം അറിയിച്ചു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്ക് മുൻ‌തൂക്കം നൽകാൻ എന്നും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇസ്മായിൽ തേനങ്കാലിൽ പറഞ്ഞു.

Tags:    
News Summary - Paris Hypermarket opens in Al Khor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.