ജിദ്ദ: നിറങ്ങളുടെ വസന്തം തീർത്ത് മലർവാടി ബാലസംഘം വെസ്റ്റേൺ പ്രൊവിൻസ് കുട്ടികൾക്കായി ‘മഴവില്ല്’ തലകെട്ടിൽ ബാല ചിത്രരചന മത്സരം സംഘടിപ്പിക്കും. ഫെബ്രുവരി ഏഴ് മുതൽ 13 വരെ ജിദ്ദ, തബൂക്ക്, യാംബു, ഖമീസ് മുശൈത്ത്, മക്ക എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ജിദ്ദയിൽ ഫെബ്രുവരി ഏഴിന് ശനിയാഴ്ച അസീസിയ്യ ദൗഹത്തുൽ ഉലൂം ഇന്റർനാഷനൽ സ്കൂൾ, ശറഫിയ്യ ഇമാം അൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വൈകിട്ട് നാല് മുതൽ ആറു മണി വരെയാണ് മത്സരം. ബഡ്സ്, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നീ കാറ്റഗറിയിൽ മത്സരം നടക്കും.
നിറങ്ങളും സർഗാത്മകതയും നിറഞ്ഞ ദിനമാണ് മലർവാടി വെസ്റ്റേൻ പ്രൊവിൻസിനു കീഴിൽ ഒരുക്കുന്നത്. പ്രവാസി മലയാളി കുട്ടികളുടെ ചിത്രരചനാ വൈഭവങ്ങൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരമെന്ന് സംഘാടകർ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.