ജിദ്ദ: സൗദിയില്‍ വന്‍കിട റെയില്‍വേ പദ്ധതിക്കായി ലോകോത്തര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. വ്യവസായ നഗര മായ യാമ്പുവിനെ റിയാദുമായും ദമ്മാമുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്.
റി യാദിനേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലക്കും ഗതാഗത മന്ത്രാലയം ശ്രമം തുടങ്ങി. യാമ്പു ഇൻഡസ്ട്രിയല്‍ സിറ്റി, ചെങ്കടലിലെ കിങ് അബ്ദുല്ല തുറമുഖം എന്നിവയെ ദമ്മാം, -റിയാദ് റെയില്‍വേയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
ഇതിനുള്ള ടെണ്ടറുകളാണ് ഗതാഗത മന്ത്രാലയം ക്ഷണിച്ചത്. പൊതു ഗതാഗത അതോറിറ്റി അധ്യക്ഷനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ വാര്‍ത്ത സ്ഥിരീകിരിച്ചു.
ദമ്മാം,റിയാദ് റെയില്‍വേ ശൃംഖലയുമായി യാമ്പുവിനെ ബന്ധിപ്പിക്കുന്നതോടെ ചരക്കുനീക്കം അതിവേഗത്തിലാകും. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. റിയാദ്, ജിദ്ദ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കും മന്ത്രാലയത്തിന് ലക്ഷ്യമുണ്ട്. 1150 കി.മീ ദൈര്‍ഘ്യത്തിലാണ് ജിദ്ദ-,റിയാദ് റെയില്‍വേ പാത പൂര്‍ത്തിയാക്കുക. നിലവില്‍ പുരോഗമിക്കുന്ന റിയാദ് മെട്രോ പദ്ധതിയുടെ റെയില്‍ സ്ഥാപിക്കുന്ന നടപടി 77 ശതമാനം പൂര്‍ത്തിയായെന്നും മന്ത്രാലയം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.