റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഉണ്ടായ ഈ ആക്രമണ നീക്കത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ നടന്ന ഈ ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, അൽ ഖർജ് ലക്ഷ്യമാക്കി വന്ന രണ്ട് ക്രൂയിസ് മിസൈലുകളും രാജ്യത്തിന്‍റെ വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഒമ്പത് ഡ്രോണുകളും പ്രതിരോധ സേന തകർത്തു. കിഴക്കൻ മേഖലയിൽ വെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.