യാം​ബു മ​ല​ബാ​ർ എ​ഫ്.​സി അ​ക്നെ​സ് സൂ​പ്പ​ർ ക​പ്പ് 2026 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ

ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ 

യാം​ബു അ​ക്നെ​സ് സൂ​പ്പ​ർ ക​പ്പ്; ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ മേ​യ് 14, 15 തീ​യ​തി​ക​ളി​ൽ

യാം​ബു: യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ക്നെ​സ് സൂ​പ്പ​ർ ക​പ്പ് 2026’ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ മെ​യ് 14, 15 തീ​യ​തി​ക​ളി​ൽ യാം​ബു റ​ദ്​​വ ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ടൂ​ർ​ണ​മെൻറി​െൻറ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ഗോ പ്ര​കാ​ശ​നം യാം​ബു കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​ൻ (അ​റാ​ട്കോ) പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ക്നെ​സ് ബ്രി​ഡ്ജ് ട്രേ​ഡ് മാ​നേ​ജ​ർ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യാ​ണ് ടൂ​ർ​ണ​മെൻറ്​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്.ച​ട​ങ്ങി​ൽ അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി (വൈ.​ഐ.​എ​ഫ്.​എ), അ​ലി​യാ​ർ മ​ണ്ണൂ​ർ (കെ.​എം.​സി.​സി), സി​ദ്ധീ​ഖു​ൽ അ​ക്ബ​ർ (ഒ.​ഐ.​സി.​സി), അ​ജോ ജോ​ർ​ജ് (ന​വോ​ദ​യ), അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് (ഗ​ൾ​ഫ് മാ​ധ്യ​മം) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ടൂ​ർ​ണ​മെൻറി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ‘മെ​ഗാ ല​ക്കി ഡ്രോ’​യു​ടെ ഉ​ദ്‌​ഘാ​ട​നം അ​ബ്​​ദു​സ്സ​മ​ദ് ഗ​ൾ​ഫ് സ്​​റ്റോ​ർ നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ഫ​ർ​ഹാ​ൻ മോ​ങ്ങം സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​യ്യൂ​ബ് കൊ​ക്ക​ച്ചാ​ൽ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

സ​മീ​ർ ബാ​ബു, ഹ​നീ​ഫ കൊ​ള​ക്കാ​ട​ൻ, അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ, സ​ൽ​മാ​ൻ കാ​യ​ൽ​പ​ട്ട​ണം, ഷാ​നി​ൽ ബാ​വ, ഷ​ബീ​ർ അ​രി​പ്ര, അ​ജ്നാ​സ്, മു​ബാ​റ​ക്, ന​ബീ​ൽ, സ​ലീം, ഇം​ത്തി​യാ​സ്, സ​ഹീ​ർ, അ​ഷ്‌​റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. യാം​ബു​വി​ലെ വി​വി​ധ ഫു​ട്ബാ​ൾ ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും കാ​യി​ക പ്രേ​മി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Yambu Acnes Super Cup; Football tournament on May 14th and 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.