ബി​ജു പി. ​നീ​ലേ​ശ്വ​രം പ്ര​വാ​സ വേ​ഷ​മ​ഴി​ക്കു​മ്പോ​ൾ

ദ​മ്മാം: മ​ണ​ലാ​രു​ണ്യ​ത്തി​ൽ നാ​ട​ക​ത്തി​െൻറ പൂ​മ​ര​ങ്ങ​ൾ ന​ട്ടു​ന​ന​ച്ച, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക്ക് തി​യേ​റ്റ​ർ അ​നു​ഭ​വ​ങ്ങ​ളു​ടെ പു​തി​യ ആ​കാ​ശം സ​മ്മാ​നി​ച്ച നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബി​ജു പി. ​നീ​ലേ​ശ്വ​രം പ്ര​വാ​സ വേ​ഷ​മ​ഴി​ച്ചു​വെ​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് നീ​ണ്ട സൗ​ദി ജീ​വി​ത​ത്തി​നാ​ണ് അ​ദ്ദേ​ഹം വി​രാ​മ​മി​ടു​ന്ന​ത്.

പ്ര​വാ​സ ലോ​ക​ത്ത് ക​ല​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം വെ​റു​മൊ​രു സം​വി​ധാ​യ​ക​നാ​യി​രു​ന്നി​ല്ല, നാ​ട​ക​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച പ്രി​യ​പ്പെ​ട്ട ‘മാ​ഷ്’ ആ​യി​രു​ന്നു. നാ​ട​കം ജീ​വ​വാ​യു​വാ​യി കൊ​ണ്ടു​ന​ട​ന്ന ബി​ജു​വി​െൻറ കു​ട്ടി​ക്കാ​ലം പ​രി​മി​തി​ക​ളും ഏ​കാ​ന്ത​ത​യും നി​റ​ഞ്ഞ​താ​യി​രു​ന്നു. നാ​ലാം വ​യ​സ്സി​ൽ പി​താ​വ് ന​ഷ്​​ട​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന് ബാ​ല്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം നാ​ട​ക​ങ്ങ​ൾ കാ​ണു​ക എ​ന്ന​താ​യി​രു​ന്നു.

സ്കൂ​ൾ-​കോ​ള​ജ് കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ നാ​ട​ക​ങ്ങ​ൾ എ​ഴു​താ​നും സു​ഹൃ​ത്തു​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചു വേ​ദി​ക​ളി​ലെ​ത്തി​ക്കാ​നും അ​ദ്ദേ​ഹം മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും പ​ല​ത​വ​ണ തേ​ടി​യെ​ത്തി. മ​ക​നെ ന​ല്ല നി​ല​യി​ൽ പ​ഠി​പ്പി​ക്കാ​ൻ അ​മ്മ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​യി​രു​ന്നു വൈ​ദി​ക​പ​ഠ​നം. ബി​രു​ദ പ​ഠ​ന​ത്തി​ന് ശേ​ഷം അ​ച്ഛ​ൻ പ​ട്ട​ത്തി​നാ​യി സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​പ്പോ​ഴും ബി​ജു​വി​െൻറ മ​ന​സ്സി​ൽ നാ​ട​കം ത​ന്നെ​യാ​യി​രു​ന്നു.

സെ​മി​നാ​രി​യി​ലെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക​ങ്ങ​ൾ ലം​ഘി​ച്ച്, മ​തി​ലു​ചാ​ടി അ​മ്പ​ല​പ്പ​റ​മ്പു​ക​ളി​ൽ നാ​ട​കം കാ​ണാ​ൻ പോ​യ​തി​ന് പ​ല​ത​വ​ണ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പി​ന്നീ​ട് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഫി​ലി​പ്പീ​ൻ​സി​ലേ​ക്ക് അ​യ​ക്ക​പ്പെ​ട്ട​പ്പോ​ഴും പ്ര​ധാ​ന ഹോ​ബി സ​ഹ​പാ​ഠി​ക​ളെ കൂ​ട്ടി ഇം​ഗ്ലീ​ഷ് നാ​ട​ക​ങ്ങ​ൾ ഒ​രു​ക്ക​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ മ​ന​സ്സി​ൽ ക​യ​റാ​ത്ത പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങേ​ണ്ടി വ​ന്നെ​ങ്കി​ലും, ഇ​തി​നി​ട​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

1992-ൽ ​ആ​രം​ഭി​ച്ച സൗ​ദി പ്ര​വാ​സ​മാ​ണ് ബി​ജു​വി​െൻറ നാ​ട​ക മോ​ഹ​ങ്ങ​ൾ​ക്ക് വീ​ണ്ടും ചി​റ​കു​ക​ൾ ന​ൽ​കി​യ​ത്. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​വ​ധി അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളും ബൈ​ബി​ൾ നാ​ട​ക​ങ്ങ​ളും അ​ദ്ദേ​ഹം അ​ര​ങ്ങി​ലെ​ത്തി​ച്ചു. 2013-ൽ ‘​ദ​മ്മാം നാ​ട​ക വേ​ദി’ രൂ​പ​വ​ത്​​ക​രി​ച്ച​തോ​ടെ പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ങ്ങ​ൾ പ്ര​വാ​സ മ​ണ്ണി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ ചി​ര​കാ​ല സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി.

വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യി​ട്ടും എ​ട്ടോ​ളം പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത്. ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്സി​െൻറ ക​ഥ പ​റ​ഞ്ഞ ‘ശി​ഖ​ണ്ഡി​നി’ എ​ന്ന നാ​ട​കം സൗ​ദി​ക്ക് പു​റ​മെ ഖ​ത്ത​റി​ലും, നാ​ട്ടി​ൽ പ്ര​ശ​സ്ത​മാ​യ സൂ​ര്യ ഫെ​സ്​​റ്റി​വ​ലി​ലും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട് ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

2024-ൽ ​ഷേ​ക്സ്പി​യ​റി​െൻറ ജീ​വി​ത​ക​ഥ പ്ര​മേ​യ​മാ​ക്കി അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത ‘ഇ​തി​ഹാ​സം’ എ​ന്ന മൂ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ദൃ​ശ്യ​വി​രു​ന്ന് ദ​മ്മാ​മി​ലെ നാ​ട​ക ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്. ബി​ജു എ​ന്ന സം​വി​ധാ​യ​ക​െൻറ സ​മ​ർ​പ്പ​ണ​ത്തി​െൻറ സാ​ക്ഷ്യ​പ​ത്ര​മാ​യി​രു​ന്നു ആ ​നാ​ട​കം.

‘ഓ​രോ നാ​ട​ക ക്യാ​മ്പും ഒ​രു ത​പ​സ്സാ​യി​രു​ന്നു. ഒ​രു​പാ​ട് പ്ര​തി​ഭ​ക​ളെ പ്ര​വാ​സ മ​ണ്ണി​ൽ നി​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. മ​ട​ങ്ങു​മ്പോ​ൾ കൂ​ടെ​ക്കൂ​ട്ടാ​ൻ എ​നി​ക്ക് വി​ല​പ്പെ​ട്ട​താ​യി​ട്ടു​ള്ള​ത് ഈ ​നാ​ട​ക ഓ​ർ​മ​ക​ളും അ​തി​ലെ വ​ലി​യ സൗ​ഹൃ​ദ​ങ്ങ​ളും മാ​ത്ര​മാ​ണ്. ഇ​നി നാ​ട്ടി​ലെ പ​ഴ​യ നാ​ട​ക​ത്ത​ട്ട​ക​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങ​ണം...’

ബി​ജു പി. ​നീ​ലേ​ശ്വ​രം

പ്ര​വാ​സ​ത്തി​െൻറ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ല​യെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​വെ​ച്ച മാ​ഷ് മ​ട​ങ്ങു​മ്പോ​ൾ, ദ​മ്മാ​മി​െൻറ സാം​സ്കാ​രി​ക വേ​ദി​ക്ക് അ​ത് വ​ലി​യൊ​രു ന​ഷ്​​ട​മാ​ണെ​ന്ന്​ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. എ​ങ്കി​ലും, നാ​ട്ടി​ലെ വ​ലി​യ കാ​ൻ​വാ​സു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ നാ​ട​ക​ങ്ങ​ൾ ഇ​നി​യും വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളും നാ​ട​ക​പ്രേ​മി​ക​ളും.

Tags:    
News Summary - Biju P. Neeleshwaram while wearing a travel mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.